Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rape
cancel
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ...

ഹരിയാനയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കുട്ടികളടക്കം ഒമ്പതുപേർ പിടിയിൽ; സംഭവം പുറത്തറിഞ്ഞത്​ വിഡിയോ പ്രചരിച്ചതോടെ

text_fields
bookmark_border

ഛണ്ഡീഗഢ്​: ഹരിയാനയിലെ ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിൽ പത്തുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ 18 വയസ്സുകാരനെയും എട്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെയും പൊലീസ്​ പിടികൂടി.

പ്രതികൾ കുറ്റകൃത്യം ചിത്രീകരിച്ച് വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്​തതായും പൊലീസ് അറിയിച്ചു. ഒമ്പത് പ്രതികളിൽ അഞ്ചുപേരും ഇരയുടെ അടുത്ത ബന്ധുക്കളാണ്​. വാട്ട്‌സ്ആപ്പിൽ വിഡിയോ പ്രചരിച്ച്​ ദിവസങ്ങൾക്ക്​ ശേഷമാണ് കുടുംബം സംഭവം അറിയുന്നത്​. തുടർന്ന് ജൂൺ ഒമ്പതിന്​​ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മെയ് 24ന്​ റെവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വീടിന്​ പുറത്ത് കളിക്കുന്നതിനിടെ പ്രതികളിലൊരാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നുവത്രെ.

തുടർന്ന്​ ഗ്രാമത്തിലെ ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുവന്ന്​ ബലാത്സംഗം ചെയ്തു. 18 വയസ്സുകാരനാണ്​ ഇതിൻെറ വിഡിയോ പകർത്തിയത്​. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഈ വിഡിയോ മറ്റുള്ളവർക്ക് കൈമാറി പ്രചരിപ്പിച്ചു. കേസിൽ ഉൾപ്പെട്ട അഞ്ചുപേർ പത്തിനും 12നും ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanarape
News Summary - Nine arrested in Haryana for molesting student The incident came to light after the video went viral
Next Story