Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കനത്ത മഴ; ഹൈദരാബാദിൽ...

​കനത്ത മഴ; ഹൈദരാബാദിൽ വീടുകൾക്ക്​ മുകളിലേക്ക്​ ചുറ്റുമതിൽ ഇടിഞ്ഞുവീണ്​ ഒമ്പതുമരണം

text_fields
bookmark_border
​കനത്ത മഴ; ഹൈദരാബാദിൽ വീടുകൾക്ക്​ മുകളിലേക്ക്​ ചുറ്റുമതിൽ ഇടിഞ്ഞുവീണ്​ ഒമ്പതുമരണം
cancel
camera_alt

Photo Credit:Twitter

ഹൈദരാബാദ്​: നഗരത്തിൽ കഴിഞ്ഞദിവസങ്ങളിലായി പെയ്​ത കനത്ത മഴയിൽ വീടുകൾക്ക്​ മുകളിലേക്ക്​ മതിൽ ഇടിഞ്ഞുവീണ്​ ഒമ്പതു മരണം. മരിച്ചവരിൽ രണ്ടുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടും. നിരവധിപേർക്ക്​ പരിക്കേൽകുകയും ചെയ്​തു.

മുഹമ്മദ്​ നഗറിലെ മുഹമ്മദീയ ഹിൽസിൽ ശനിയാഴ്​ച അർധരാത്രിയിലാണ്​​ സംഭവം. തകര ഷീറ്റുകൊണ്ട്​ മേഞ്ഞ പത്തോളം വീടുകൾക്ക്​ മുകളിലേക്ക്​ കൂറ്റൻ പാറക്കല്ലുകൾ കൊണ്ട്​ നിർമിച്ച ചുറ്റുമതിൽ തകർന്നുവീഴുകയായിരുന്നു. നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം. പ്ര​ദേശിക ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ പൊലീസ്​ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽപ്പെട്ട്​ 12 പേരാണ്​ തെലങ്കാനയിൽ ഇതുവരെ മരിച്ചത്​. റോഡുകൾ മുങ്ങുകയും ഗതാഗതം സ്​തംഭിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadHeavy RainDeathWall Collapse Accident
News Summary - Nine Dead In Hyderabad Wall Collapse Due To Heavy Rain
Next Story