സ്ഫോടക വസ്തു നിർമാണശാലയിൽ പൊട്ടിത്തെറി; ഒമ്പതു മരണം
text_fieldsനാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിൽ സ്ഫോടക വസ്തു നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പതു ജീവനക്കാർ മരിച്ചു. ഗുരുതര പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ ബസാർഗാവോൻ മേഖലയിലെ സോളാർ ഇൻഡസ്ട്രീസിലായിരുന്നു പൊട്ടിത്തെറി.
സംഭവസമയം 12 ജീവനക്കാരാണുണ്ടായിരുന്നത്. സായുധസേനക്ക് സ്ഫോടകവസ്തുക്കളും ഡ്രോണുകളും നിർമിക്കുന്ന കമ്പനിയാണ് സോളാർ ഇൻഡസ്ട്രീസ്.
കൽക്കരി ഖനികളിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളും ഇവിടെ നിർമിക്കുന്നുണ്ട്.
പൊട്ടിത്തെറിയിൽ കെട്ടിടത്തിന് കനത്ത നാശനഷ്ടം നേരിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ അറിയിച്ചു. അപകട കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.