ബിഹാറിലെ ഹാജിപൂരിൽ ഒമ്പത് കാവഡ് തീർഥാടകർ ഷേക്കേറ്റ് മരിച്ചു
text_fieldsഹാജിപൂർ (ബിഹാർ): ബിഹാറിലെ ഹാജിപൂരിലെ ഇൻഡസ്ട്രിയൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുൽത്താൻപൂർ ഗ്രാമത്തിൽ കാവഡ് തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ഹൈ വോൾട്ടേജ് ഇലക്ട്രിക് വയറിൽ സ്പർശിച്ചതിനെ തുടർന്ന് ഒമ്പത് പേർ മരിച്ചു.
രവികുമാർ, രാജ കുമാർ, നവീൻ കുമാർ, അമ്രേഷ് കുമാർ, അശോക് കുമാർ, ചന്ദൻ കുമാർ, കാലുകുമാർ, ആശിഷ് കുമാർ എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് മരിച്ചത്.
എട്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 11,000 വോൾട്ട് ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് അപകടത്തിന് കാരണമായത്. അതേസമയം, പരിക്കേറ്റ മറ്റ് നാല് പേർ പ്രാദേശിക സ്വകാര്യ നഴ്സിംഗ് ഹോമിൽ ചികിത്സയിലാണ്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.
ഞായറാഴ്ച രാത്രിയിൽ സോനേപൂരിലെ ബാബ ഹരിഹർ നാഥ് ക്ഷേത്രത്തിലേക്ക് ജലാഭിഷേകം നടത്താൻ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് ഹാജിപൂർ-സദർ സബ് ഡിവിഷണൽ ഓഫിസർ രാംബാബു ബൈത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.