Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅപകട പരമ്പര തുടരുന്നു;...

അപകട പരമ്പര തുടരുന്നു; ബിഹാറിൽ ബസും ട്രക്കും കൂട്ടിയിടിച്ച്​ ഒമ്പത്​ അന്തർ സംസ്​ഥാനതൊഴിലാളികൾ മരിച്ചു

text_fields
bookmark_border
അപകട പരമ്പര തുടരുന്നു; ബിഹാറിൽ ബസും ട്രക്കും കൂട്ടിയിടിച്ച്​ ഒമ്പത്​ അന്തർ സംസ്​ഥാനതൊഴിലാളികൾ മരിച്ചു
cancel

പട്​ന: ലോക്​ഡൗണിനെത്തുടർന്ന്​ സ്വന്തം നാടുകളിലേക്ക്​ മടങ്ങുന്ന അന്തർസംസ്​ഥാന തൊഴിലാളികൾ ഉൾപെടുന്ന അപകടങ്ങൾക്ക്​ അറുതിയാകുന്നില്ല. ചെവ്വാഴ്​ച രാവിലെ ബിഹാറിലെ ഭഗൽപൂരിൽ ബസും ട്രക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത്​ അന്തർ സംസ്​ഥാനതൊഴിലാളികൾ മരിച്ചു. 

ഭഗൽപുർ ജില്ലയിലെ നൗഗച്ചിയയിൽ ദേശീയ പാത 31ലാണ്​ അപകടം നടന്നത്​. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നിമാറി അരികിലെ കിടങ്ങിലേക്ക്​ ലോറി മറിയുകയായിരുന്നു. നിരവധിയാളുകൾക്ക്​ പരിക്കേറ്റിട്ടുണ്ട്​. ട്രക്ക്​ ഡൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൈക്കിളുകളിൽ സ്വന്തം നാട്ടിലേക്ക്​ മടങ്ങിയ തൊഴിലാളികൾ പാതി വഴിയിൽ വെച്ച്​ ട്രക്കിൽ കയറുകയായിരുന്നുവെന്നാണ്​ പൊലീസിൻെറ പ്രാഥമിക നിഗമനം. 

ചൊവ്വാഴ്​ച രാവിലെ മഹാരാഷ്​ട്രയിൽ നടന്ന സമാനമായ മറ്റൊരു അപകടത്തിൽ മൂന്ന്​ അന്തർസംസ്​ഥാന തൊഴിലാളികളും ബസ്​ ​ഡ്രൈവറും മരണപ്പെട്ടിരുന്നു. സോളാപൂരിൽ നിന്നും തൊഴിലാളികളുമായി നാഗ്​പൂരിലേക്ക്​ പുറപ്പെട്ട ബസാണ്​ യവാത്​മലിൽ ട്രക്കുമായി കൂട്ടിയിടിച്ചത്​. 22 തൊഴിലാളികൾക്ക്​ പരിക്കേറ്റു. ശ്രമിക്​ ട്രെയിനിൽ ഝാർഖണ്ഡിലേക്ക്​ മടങ്ങാനിരുന്ന തൊഴിലാളികളാണ്​ അപകടത്തിൽ പെട്ടത്​.

തിങ്കളാഴ്​ച അർധരാത്രി ഉത്തർ പ്രദേശിൽ ട്രക്ക്​ മറിഞ്ഞ്​ മുന്ന്​ അന്തർസംസ്​ഥാന തൊഴിലാളികൾ മരിച്ചിരുന്നു. ഝാൻസി -മിർസാപുർ ഹൈവേയിൽ നടന്ന അപകടത്തിൽ 12 പേർക്ക്​ പരിക്കേറ്റു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharmaharashtraroad accidentsBhagalpurMigrant workerscorona viruscovid 19
News Summary - nine migrant labourers killed in Bhagalpur, several injured as truck rams into bus- india
Next Story