ഡൽഹിയിൽ വായു മലിനീകരണ തോത് ഉയരുന്നു; രാജ്ഭവന് മുമ്പിൽ പ്രതിഷേധവുമായി ഒമ്പതുവയസുകാരി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ക്രമാതീതമായി ഉയരുന്നതിന് എതിരെ പ്രതിഷേധവുമായി ഒമ്പതുവയസുകാരി. ലോകത്തിലെ പ്രായം കുറഞ്ഞ കാലാവസ്ഥ പ്രവർത്തകരിൽ ഒരാളായ ലിസിപ്രിയ കംഗുജം വായുമലിനീകരണം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവന് മുമ്പിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധം വെള്ളിയാഴ്ച രാവിലെ വരെ നീണ്ടു. വെള്ളിയാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ലിസിപ്രിയയും കുട്ടി കാലാവസ്ഥ പ്രവർത്തകരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മനുഷ്യനിർമിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവ് കുറക്കണമെന്നും തലസ്ഥാനത്തെ വായു മലീനികരണം കുറക്കണമെന്നും അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഡൽഹിയിലെ വായുമലിനീകരണം കുറക്കുന്നതിന് 13ഇന അജണ്ടയുമായാണ് ലിസിപ്രിയ രാഷ്ട്രപതി ഭവന് മുമ്പിലെത്തിയത്. ലിസിപ്രിയ ഉയർത്തിയ പ്ലക്കാർഡിൽ ആഗോളതലത്തിൽ 60ലക്ഷം കുഞ്ഞുങ്ങൾ വായുമലിനീകരണംമൂലം മരിച്ചതായും പറയുന്നു.
ഡൽഹിയിലെ വായുമലിനീകരണത്തിെൻറ പ്രധാനകാരണം തങ്ങളുടെ നേതാക്കൾ പരസ്പരം വിശ്വസിക്കുന്നില്ല എന്നതാണെന്ന് ലിസിപ്രിയ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. മണിപ്പൂരിലെ ഇംഫാലിലുള്ള ബാഷികോങ് ഗ്രാമത്തിലാണ്ഇൗ ഒമ്പതുവയസുകാരി.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഒേട്ടറെ പ്രവർത്തനങ്ങളിൽ ചെറുപ്രായത്തിൽതന്നെ ലിസിപ്രിയ ശ്രദ്ധാകേന്ദ്രമായിരുന്നു. കാലാവസ്ഥ വൃതിയാനവുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളിൽ ലിസിപ്രിയ സംസാരിച്ചിട്ടുണ്ട്. കാലാവസ്ഥ ഉച്ചകോടിയിൽ അടക്കം സംസാരിക്കുകയും 'തെക്കിെൻറ ഗ്രറ്റ'യെന്ന് ലിസിപ്രിയയെ വിളിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.