മോദിസർക്കാറിന്റെ ഒമ്പതു വർഷം; ഒമ്പതു ചോദ്യങ്ങളുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: മേയ് 30ന് ഒമ്പതു വർഷം പൂർത്തിയാകുന്ന മോദിസർക്കാറിനോട് വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹിക നീതി അടക്കമുള്ള ഒമ്പതു വിഷയങ്ങളിൽ ഉത്തരം തേടിയുള്ള ചോദ്യാവലിയടങ്ങിയ ബുക്ലെറ്റ് കോൺഗ്രസ് പുറത്തിറക്കി. ഭരണകാലത്തെ വഞ്ചനക്ക് പ്രധാനമന്ത്രി രാജ്യത്തോട് നിരുപാധികം മാപ്പു പറയണമെന്നും മേയ് 30ന് സര്‍ക്കാര്‍ മാപ്പുദിനമായി ആചരിക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
മോദിസർക്കാറിന്റെ ഒമ്പതു വർഷം; ഒമ്പതു ചോദ്യങ്ങളുമായി കോൺഗ്രസ്
1. പണപ്പെരുപ്പവും തൊഴിലില്ലായ്മയും: രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുന്നതും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്നതും പൊതുസ്വത്ത് പ്രധാനമന്ത്രി തന്റെ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുന്നതും എന്തുകൊണ്ട്?
2. കൃഷിയും കര്‍ഷകരും: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമ്പോള്‍ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കപ്പെടാത്തതും മിനിമം താങ്ങുവില നിയമപരമായി ഉറപ്പ് നല്‍കാത്തതും കര്‍ഷക വരുമാനം ഒമ്പതു വര്‍ഷമായിട്ടും ഇരട്ടിയാക്കാത്തതും എന്തുകൊണ്ട്?
3. അഴിമതിയും ചങ്ങാത്തവും: സുഹൃത്ത് അദാനിക്ക് പ്രയോജനപ്പെടാന്‍ എൽ.ഐ.സിയിലും എസ്.ബി.ഐയിലും ആളുകള്‍ കഷ്ടപ്പെട്ടുണ്ടാക്കി നിക്ഷേപിച്ച സമ്പാദ്യം അപകടത്തിലാക്കുന്നത് എന്തിനാണ്?
4. ചൈനയും ദേശീയ സുരക്ഷയും: 18 കൂടിക്കാഴ്ചകള്‍ നടത്തിയിട്ടും എന്തുകൊണ്ടാണ് അവര്‍ ഇന്ത്യന്‍ പ്രദേശം വിട്ടുനൽകാത്തതും ആക്രമണ തന്ത്രങ്ങള്‍ തുടരുകയും ചെയ്യുന്നത്?
5. സാമൂഹിക സൗഹാർദം: എന്തിനാണ് ബോധപൂര്‍വം വിദ്വേഷത്തിന്റെ രാഷ്ട്രീയം തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും സമൂഹത്തില്‍ ഭയം വളര്‍ത്തുകയും ചെയ്യുന്നത്?
6. സാമൂഹികനീതി: സ്ത്രീ, ദലിത്, എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളില്‍ മൗനം പാലിക്കുകയും ജാതി സെന്‍സസ് എന്ന ആവശ്യത്തെ അവഗണിക്കുകയും ചെയ്യുന്നത് എന്തിന്?
7. ജനാധിപത്യവും ഫെഡറലിസവും: ഭരണഘടന മൂല്യങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും ഒമ്പതു വർഷംകൊണ്ട് ദുര്‍ബലപ്പെടുത്തിയത് എന്തിനാണ്? പ്രതിപക്ഷ പാര്‍ട്ടികളോടും നേതാക്കളോടും പ്രതികാര രാഷ്ട്രീയം പ്രയോഗിക്കുന്നതും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്താന്‍ പണബലം ഉപയോഗിക്കുന്നതും എന്തിനാണ്?
8. ക്ഷേമപദ്ധതികള്‍: ദരിദ്രരുടെയും ആദിവാസികളുടെയും ക്ഷേമത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചും നിയന്ത്രണ നിയമങ്ങള്‍ ഉണ്ടാക്കിയും ദുര്‍ബലമാക്കുന്നത് എന്തുകൊണ്ട്?
9. കോവിഡ് കെടുകാര്യസ്ഥത: 40 ലക്ഷത്തിലധികം ആളുകളുടെ ദാരുണ മരണമുണ്ടായിട്ടും അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് വിസമ്മതിക്കുന്നതും ലക്ഷക്കണക്കിന് തൊഴിലാളികളെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന പെട്ടെന്നുള്ള ലോക്ഡൗണ്‍ ഏർപ്പെടുത്തിയതും എന്തിനായിരുന്നു?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.