‘നോട്ട് ഇൻ മൈ നെയിം’: രണ്ടാംഘട്ട പ്രതിഷേധത്തിൽ വൻ പങ്കാളിത്തം
text_fieldsമുംബൈ: പശുസംരക്ഷണത്തിെറ പേരിൽ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങൾെക്കതിരെ ‘നോട്ട് ഇൻ മൈ നെയിം’ എന്ന പേരിൽ നടന്ന രണ്ടാംഘട്ട പ്രതിഷേധകൂട്ടായ്മയിൽ വൻ ജന, സംഘടനപങ്കാളിത്തം. തിങ്കളാഴ്ച വൈകീട്ടാണ് ദാദറിലെ വീർ കൊട്വാൽ ഉദ്യാനിൽ ആളുകൾ തടിച്ചുകൂടിയത്. പിന്നീട് ഡോ. ബി.ആർ. അംബേദ്കർ സ്മാരകമായ ചൈത്യഭൂമിയിലേക്ക് മാർച്ചു നടത്തി.
സി.പി.െഎ, സി.പി.എം, എസ്.എഫ്.െഎ, ആം ആദ്മി പാർട്ടി, ദലിത് സംഘടനയായ ഭാരിപ്പ ബഹുജൻ മഹാസംഘ്, ഒാൾ ഇന്ത്യ െഡമോക്രാറ്റിക് വിമൻസ് അസോസിയേഷൻ, സെൻറർ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ്, എസ്.െഎ.ഒ തുടങ്ങി നിരവധി രാഷ്ട്രീയ, സാമൂഹികസംഘടനകളും സിനിമ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും വിദ്യാർഥികളും ഉൾപ്പെടെ 5000 ഒാളം പേരാണ് പെങ്കടുത്തത്. വെറുപ്പിെനതിരെ മനുഷ്യത്വത്തിെൻറ മുറവിളി, പശുവിെൻറ പേരിൽ കൊല്ലരുത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്.
ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിന് മുസ്ലിംകൾ മാത്രമല്ല ദലിതുകളും ഇരയാകുന്നതായി പ്രമുഖ ഡോക്യുമെൻററി സംവിധായകൻ ആനന്ദ് പട്വർധൻ പറഞ്ഞു. കേന്ദ്രസർക്കാർനയത്തെ എതിർക്കുന്നവരെല്ലാം ആക്രമിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഗോരക്ഷക ഗുണ്ടകളെ നിരോധിക്കാതെ ആക്രമണങ്ങൾ അവസാനിക്കില്ലെന്ന് പൊതുഅഭിപ്രായമുയർന്നു. അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കറും മാർച്ചിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.