Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2023 8:15 PM IST Updated On
date_range 14 Sept 2023 8:47 PM ISTനിപ: മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി
text_fieldsbookmark_border
മാഹി: നിപ വൈറസ് പടരാതിക്കാൻ മാഹി അഡ്മിനിസ്ടേഷൻ 15 മുതൽ 17 വരെ മേഖലയിലെ പ്രഫഷനൽ കോളജ്, കോളജ്, സ്കൂളുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾ, മദ്രസകൾ ഇവക്കും അവധി ബാധകമാണ്.
ട്യൂഷൻ - കോച്ചിങ് കേന്ദ്രങ്ങൾ അടച്ചിടണം. നിപ വൈറസ് ബാധ തടയുന്നതിന് പൊതു ജനങ്ങൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കണമെന്നും അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. മാഹിക്ക് തൊട്ടടുത്തായി കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിൽ നിപ വൈറസ് പകരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story