Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിപ ലക്ഷണങ്ങളുമായി...

നിപ ലക്ഷണങ്ങളുമായി മംഗളൂരുവിൽ ചികിത്​സ തേടിയ യുവതിയും വൃദ്ധനും സുഖം പ്രാപിക്കുന്നു

text_fields
bookmark_border
നിപ ലക്ഷണങ്ങളുമായി മംഗളൂരുവിൽ ചികിത്​സ തേടിയ യുവതിയും വൃദ്ധനും സുഖം പ്രാപിക്കുന്നു
cancel

മംഗളൂരു: നിപ ലക്ഷണങ്ങളുമായി മംഗളൂരുവിലെ രണ്ട് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന യുവതിയും വൃദ്ധനും സുഖം പ്രാപിച്ചുവരുന്നതായി ആരോഗ്യ അധികതർ അറിയിച്ചു. 20കാരി സ്വകാര്യ ആശുപത്രിയിലും 75കാരൻ മംഗളൂരു ഗവ.വ​​െൻറ്​ലോക് ആശുപത്രിലുമാണുള്ളത്. ഇരുവരുടേയും സ്രവസാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി മണിപ്പാൽ വൈറസ് റിസർച്ച് സ​​െൻറർ, പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാഫനങ്ങളിലേക്ക്​ അയച്ചിരുന്നു. 

മണിപ്പാലിൽ നിന്നുള്ള പരിശോധന ഫലം ഉടൻ പ്രതീക്ഷിക്കുന്നതായി ദക്ഷിണ കന്നട ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോ.ബി.വി.രാജേഷ് പറഞ്ഞു. എന്നാൽ പുനയിൽ നിന്നുള്ള റിപ്പോർട്ടാവും അന്തിമം. കോഴിക്കോട് നിന്ന് മടങ്ങിവന്നപ്പോഴാണ് യുവതിക്കും വൃദ്ധനും രോഗലക്ഷണം കണ്ടത്. ഇതാണ്​ നിപയാകാം എന്ന നിഗമനത്തിലെത്തിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangalurumalayalam newsNipah Virus
News Summary - Nipah: Mangaluru Persons Get Relief - India news
Next Story