നിപ: സാധ്യമായ എല്ലാ സഹായങ്ങളും നൽകും -കേന്ദ്ര ആരോഗ്യമന്ത്രി
text_fieldsന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിെൻറ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് കേന്ദ്ര സര് ക്കാരിെൻറ എല്ലാ സഹായവും നൽകുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചു. സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആരോഗ്യ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം ലഭിക്കും മുേമ്പ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂം തുറന്നു. പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ല. നിപയെ പ്രതിരോധിക്കാന്‍ ശാസ്ത്രീയ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പ്രതിരോധ മരുന്നായ മോണോക്ലോണല്‍ ആൻറിബോഡി കേരളത്തിലേക്കയച്ചിട്ടുണ്ട്.
ആവശ്യമായ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി ചെയ്യും. വന്യജീവി വകുപ്പിനോട് വവ്വാലുകളെ പിടികൂടി വൈറസ്ബാധ സ്ഥിരീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടുന്ന എന്ത് സഹായവും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. കണ്‍ട്രോള്‍ റൂം നമ്പര്‍ : 01123978046.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.