Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീരവ്​ മോദിയുടെ...

നീരവ്​ മോദിയുടെ തട്ടിപ്പിനിരയായ ബാങ്കുകൾക്ക്​ പണം നൽകാമെന്ന്​ പി.എൻ.ബി

text_fields
bookmark_border
നീരവ്​ മോദിയുടെ തട്ടിപ്പിനിരയായ ബാങ്കുകൾക്ക്​ പണം നൽകാമെന്ന്​ പി.എൻ.ബി
cancel

ന്യൂഡൽഹി: പഞ്ചാബ്​ നാഷണൽ ബാങ്കി​​​െൻറ ജാമ്യപത്രത്തിൽ വജ്രവ്യാപാരി നീരവ്​ മോദിക്കും അമ്മാവൻ മെഹുൽ ചോക്​സിക്കും വായ്​പ നൽകിയ ബാങ്കുകൾക്ക്​ വായ്​പ തുക തിരിച്ചു നൽകാമെന്ന്​ പി.എൻ.ബി അറിയിച്ചു. 

എന്നാൽ, ഇൗ ബാങ്കുകളു​െട ഭാഗത്തു നിന്ന്​ വഞ്ചനാപരമായ നടപടികൾ ഉണ്ടായെന്ന്​ അന്വേഷണ ഏജൻസികൾ കണ്ടെത്തിയാൽ പണം പി.എൻ.ബിക്ക്​ തിരികെ നൽകണമെന്ന വ്യവസ്​ഥയും ബാങ്ക്​ മുന്നോട്ടുവച്ചിട്ടുണ്ട്​. ഇൗ ആവശ്യം ബാങ്കുകൾ അംഗീകരിച്ചാൽ പി.എൻ.ബി പണം നൽകു​െമന്ന്​ അധികൃതർ അറിയിച്ചു.

13,000 കോടിയുടെ ബാങ്ക്​ തട്ടിപ്പാണ്​ നീരവ്​ മോദി നടത്തിയത്​. പഞ്ചാബ്​ നാഷണൽ ബാങ്ക്​ നൽകിയ ജാമ്യപത്രം ഉപയോഗിച്ച്​ നീരവ്​ മോദി മറ്റ്​ ബാങ്കുകളിൽ നിന്ന്​ വായ്​പ എടുക്കുകയായിരുന്നു. എസ്​.ബി.​െഎ, യൂണിയൻ ബാങ്ക്​, യൂകോ ബാങ്ക്​, അലഹാബാദ്​ ബാങ്ക്​ എന്നീ സർക്കാർ ബാങ്കുകളിൽ നിന്നാണ്​ നീരവ്​ മോദി വായ്​പ സംഘടിപ്പിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank fraudmalayalam newsNeerav ModiPNB Fraud
News Summary - Nirav scam: PNB to pay lenders, but with a rider -India News
Next Story