നിർഭയ കേസ്: സംഭവം നടക്കുേമ്പാൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് പ്രതി
text_fieldsന്യൂഡൽഹി: നിർഭയ കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വാദവുമായി പ് രതികളിലൊരാളായ പവൻ ഗുപ്ത. ഇതുമായി ബന്ധപ്പെട്ട് പവൻഗുപ്ത സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. പവൻ ഗുപ്തയുടെ ഹരജി വിചാരണ കോടതിയും ഹൈകോടതിയും നേരത്തെ തള്ളിയിരുന്നു.
അതേസമയം, പ്രതികളെ തൂക്കിലേറ്റുന്നതിനായി പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്ന് തീഹാർ ജയിൽ അധികൃതർ ആവശ്യപ്പെട്ടു. നിർഭയ കൂട്ട ബലാൽസംഗ കേസിലെ മറ്റൊരു പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതേതുടർന്നാണ് പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യമുയർന്നത്.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഈ മാസം 22ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് മുകേഷ് സിങ് ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന് ഇത് നീട്ടിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.