നിർഭയ കേസ്: തൂങ്ങിയാടുന്ന മരണത്തിനു കീഴെ പ്രതീക്ഷയറ്റ് പ്രതികൾ
text_fieldsന്യൂഡൽഹി: ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിൽ നിൽക്കെ, നാലുപേരിലൊരാള ായ വിനയ് ശർമ ആകെ അസ്വസ്ഥനാണ്. മരണ വാറൻറ് തലക്കുമുകളിൽ തൂങ്ങിനിൽക്കവെ, സെല്ലിന ുള്ളിൽ ഇരിപ്പുറക്കാതെ ആശങ്കാകുലനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണയാൾ. കൊ ടിയ ക്രൂരതക്ക് അഴികൾക്കുള്ളിലായ 26കാരൻ ജയിലിൽ ചിത്രരചന പഠിക്കാനാണ് താൽപര്യം ക ാട്ടിയിരുന്നത്. എന്നാൽ, ഏഴു വർഷത്തെ തിഹാർ ജയിൽവാസത്തിനിടെ ജയിൽ നിയമങ്ങൾ അനുസര ിക്കാൻ വിമുഖത കാട്ടിയതിന് 11 തവണ ഇയാൾ ‘ശിക്ഷിക്കപ്പെട്ടി’ട്ടുണ്ട്.
വിനയിനൊപ്പം അക്ഷയ് കുമാർ സിങ് (31), മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25) എന്നിവരാണ് നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവർ. വിനയിനെപ്പോലെ അവരും അനുസരണക്കേടിന് ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്. പവൻ എട്ടുതവണയും മുകേഷ് മൂന്നുതവണയും. അക്ഷയ് ഒരുതവണ മാത്രമേ നിയമം പിന്തുടരാതിരുന്നിട്ടുള്ളൂ.
2015ൽ വിനയ് ഒരു വർഷ ബിരുദ കോഴ്സിന് ചേർന്നിരുന്നു. എന്നാൽ, കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മറ്റു മൂന്നുപേരും പത്താം ക്ലാസിൽ പ്രവേശനം നേടിയത് 2016ൽ. മൂവരും പരീക്ഷക്കിരുന്നെങ്കിലും ഒരാളും ജയിച്ചില്ല. ജയിലിൽ ജോലിചെയ്ത് പണം നേടുന്നതിൽ മുമ്പൻ അക്ഷയ് ആയിരുന്നു. പ്രതിദിന കൂലി സ്വരൂപിച്ച് മൊത്തം 69,000 രൂപ അക്ഷയ് സമ്പാദിച്ചിട്ടുണ്ട്. വിനയ് 39,000 രൂപയും പവൻ 29,000 രൂപയും നേടി.
ജോലിയെടുക്കാൻ താൽപര്യമില്ലാതിരുന്ന മുകേഷിെൻറ കണക്കിൽ സമ്പാദ്യമായി ഒന്നുമില്ല. തൂക്കിലേറ്റിക്കഴിഞ്ഞാൽ ഈ പണം പ്രതികൾ നിർദേശിക്കുന്നവർക്ക് നൽകുകയാണ് പതിവ്. എന്നാൽ, ഇവർ ആരുടെയും പേരുകൾ നിർദേശിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പണം ഇവരുടെ കുടുംബത്തിന് കൈമാറുമെന്നാണ് ജയിൽ അധികൃതരുടെ പ്രതികരണം.
നാലുപേരുടെയും ബന്ധുക്കൾ ജയിലിലെത്തി ഇവരെ കാണാറുണ്ട്. തൂക്കിലേറ്റുന്നതിന് മുന്നോടിയായി ആഴ്ചയിൽ രണ്ടുദിവസമാണ് ബന്ധുക്കൾക്ക് സന്ദർശനാനുമതി. വിനയിെൻറ പിതാവ് ചൊവ്വാഴ്ചകളിൽ അയാളെ കാണാനെത്താറുണ്ട്. മുകേഷിെൻറ മാതാവാണ് ജയിലിൽ മകനെ സന്ദശിക്കാനെത്തുന്നത്. പവെൻറ ബന്ധുക്കൾ ജനുവരി ഏഴിനുവരെ അയാളെ കാണാൻ എത്തിയിരുന്നു.
അക്ഷയ് കുമാറിെൻറ ഭാര്യ അവസാനമായി അയാളെ കാണാനെത്തിയത് കഴിഞ്ഞ നവംബറിലാണ്. തൂക്കിലേറ്റുന്ന തീയതി പ്രഖ്യാപിച്ചശേഷം ബന്ധുക്കളാരും ജയിലിൽ എത്തിയിട്ടില്ല. എങ്കിലും അക്ഷയ് സ്ഥിരമായി ഭാര്യയോട് ഫോണിൽ സംസാരിക്കാറുണ്ട്. തൂക്കിലേറ്റുന്നതിന് മുമ്പ് അവസാനമായി ബന്ധുക്കെള കാണേണ്ടത് എപ്പോഴാണെന്ന അധികൃതരുടെ ചോദ്യത്തിന് നാലുപേരും മറുപടി നൽകിയിട്ടില്ല. പ്രതികളുടെ മാനസികനില മികച്ച രീതിയിലെന്ന് ഉറപ്പിക്കാൻ ദിവസവും അവരുമായി സംസാരിക്കുന്നുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.