ഏഴു വർഷത്തിനു ശേഷം തീഹാറിൽ വീണ്ടും വധശിക്ഷ
text_fieldsന്യൂഡൽഹി: അഫ്സൽ ഗുരുവിെൻറ വധശിക്ഷ നടപ്പാക്കി ഏഴു വർഷത്തിനു ശേഷ മാണ് തിഹാറിൽ വീണ്ടും കൊലക്കയർ ഒരുങ്ങുന്നത്. ശിക്ഷ നടപ്പാക്കുന്നതിനുമുന്നോടിയായി പലതവണ ഡമ്മി പരീക്ഷണങ്ങൾ നടത്തി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിൽ ആദ്യമായാണ് നാലുപേർക്ക് ഒരുമിച്ച് വധശിക്ഷ നടപ്പാക്കുന്നത്.
ആറു പ്രതികളിൽ ഒരാളായ രാംസിങ് 2013ൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. മറ്റൊരു പ്രതി പ്രായപൂർത്തിയാകാത്ത ആളായിരുന്നു. ഇയാളെ അതിവേഗ കോടതി വിധി പ്രകാരം മൂന്നു വർഷം പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രത്തിലാക്കി.
2013 സെപ്റ്റംബർ 10ന് ശേഷിക്കുന്ന നാലുപേർ സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും മൂന്നു ദിവസത്തിനുശേഷം ഇവർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.