നിർഭയ കേസ്: പ്രായപൂർത്തിയായിരുന്നില്ലെന്ന പ്രതിയുടെ ഹരജി തള്ളി
text_fieldsന്യൂഡൽഹി: നിർഭയ കേസിൽ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന പ്രതി പവൻ കുമാർ ഗുപ്തയുടെ ഹരജി സുപ്രീ ംകോടതി തള്ളി. ജസ്റ്റിസ് ആർ. ഭാനുമതി, അശോക് ഭൂഷൺ, എ.എസ്. ഭൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.
നീതിപൂർവം വിചാരണ നടന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 16 വയസ്സായിരുന്നു. പ്രായത്തിന ്‍റെ കാര്യത്തിൽ വിചാരണ കോടതി തിടുക്കത്തിൽ വിധി കൽപിച്ചുവെന്നും ജനന രേഖ ഡൽഹി പൊലീസ് മറച്ചുവെച്ചുവെന്നും പ്രതി ഭാഗം വാദിച്ചു. പവൻ ഗുപ്തയുടെ അഭിഭാഷകൻ എ.പി സിങ് സ്കൂൾ രേഖകളടക്കം ഹാജരാക്കിയിരുന്നു. എന്നാൽ ഇതേ രേഖകൾ നേരത്തെ തന്നെ കോടതി തള്ളിയതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റാൻ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പവൻ ഗുപ്ത പുതിയ വാദം ഉന്നയിച്ച് ഹരജി നൽകിയത്. വിചാരണ കോടതിയും ഹൈകോടതിയും ഹരജി തള്ളിയതോടെയാണ് പവൻ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ നേരത്തെ സന്മാർഗ പാഠശാലയിൽ മൂന്നുവർഷം കഴിഞ്ഞ േശഷം വിട്ടയച്ചിരുന്നു.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ 22ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മുകേഷ് സിങ് ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹരി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.
2012 ഡിസംബറിൽ തെക്കൻ ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർഥിനിയെ ഓടുന്ന ബസിൽ ആറംഗ സംഘം ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ശേഷം ബസിന് പുറത്തേക്കെറിഞ്ഞു. അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാർ ജയിലിൽ തൂങ്ങിമരിച്ചു. പവൻ ഗുപ്തക്കും (25) മുകേഷ് സിങ്ങിനും (32) പുറമെ, വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.