നിർഭയ കേസ്: ചികിത്സ വേണമെന്ന വിനയ് ശർമയുടെ ഹരജി തള്ളി
text_fieldsന്യൂഡൽഹി: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ വേണമെന്ന, നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒര ാളായ വിനയ് ശർമയുടെ അപേക്ഷ കോടതി തള്ളി. നേരത്തേ ജയിലിൽ അക്രമാസക്തനായ ഇയാളുടെ തലക്കും വലതുകൈക്കും പരിക്കേറ്റ ിരുന്നു. ഇതേത്തുടർന്നാണ് പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നുകാട്ടി കോടതിയിൽ അപേക്ഷ എത്തിയത്.
ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് അപേക്ഷ തള്ളിയത്. ഹരജി തള്ളിയത്. വിനയ് ശർമ വസ്തുത വളച്ചൊടിച്ചതാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും മാനസിക രോഗമില്ലെന്നും തീഹാർ ജയിൽ അധികൃതർ കോടതിയെ അറിയിച്ചു. പ്രതികളെ ദിവസവും വൈദ്യപരിശോധനക്ക് വിധേയരാക്കാറുണ്ടെന്നും എല്ലാവരും ആരോഗ്യവാന്മാരാണെന്നും മാനസികാരോഗ്യ വിദഗ്ധൻ അറിയിച്ചു. വിനയ് ശർമയുടെ മനോനില തകരാറിലായതായും ഇക്കാരണത്താൽ വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും സ്വീകരിച്ചില്ല.
മനോരോഗത്തിനും തലക്കും കൈക്കുമേറ്റ പരിക്കിനുമാണ് വിനയ് ശർമ ചികിത്സ ആവശ്യപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് തിഹാറിലെ മൂന്നാം നമ്പർ ജയിലിൽ വിനയ് ശർമ ചുവരിൽ സ്വയം തലയിടിച്ച് പരിക്കേൽപിച്ചിരുന്നു.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് രാവിലെ ആറിന് നടപ്പാക്കാൻ ഡൽഹി കോടതി ഉത്തരവിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.