Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​: പ്രതിയുടെ...

നിർഭയ കേസ്​: പ്രതിയുടെ ദയാഹരജി തള്ളണമെന്ന്​ ഡൽഹി സർക്കാർ

text_fields
bookmark_border
nirbhaya
cancel

ന്യൂഡൽഹി: 2012ലെ ഡൽഹി കൂട്ടബലാൽസംഗ കേസിലെ പ്രതിയുടെ ദയാഹരജി തള്ളണമെന്ന്​ ഡൽഹി സർക്കാർ. ഇതിനുളള ശിപാർശ ഡൽഹി ആഭ്യന്തര മന്ത്രി ​സത്യേന്ദർ ജെയിൻ ലെഫ്​റ്റനൻറ്​ ഗവർണർക്ക്​ സമർപ്പിച്ചു. ഗവർണർ ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ കൈമാറിയെന്നാണ്​ റിപ്പോർട്ട്​.

പ്രതികളിലൊരാളായ വിനയ്​ ശർമ്മയാണ്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ മുമ്പാകെ ദയാഹരജി സമർപ്പിച്ചത്​. ക്രൂരമായ കുറ്റകൃത്യമാണ്​ ഉണ്ടായത്​. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാകും വിനയ്​ ശർമ്മയുടെ ശിക്ഷ. ദയാഹരജി അനുവദിക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന്​ ആഭ്യന്തര മന്ത്രി ജെയിൻ പറഞ്ഞു.

കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട വിനയ്​ ശർമ്മ ഇപ്പോൾ തിഹാർ ജയിലിലാണുള്ളത്​. അതേസമയം, കേസിലെ മറ്റ്​ പ്രതികൾ ദയാഹരജി സമർപ്പിക്കാൻ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya casedelhi rape casemalayalam newsindia news
News Summary - Nirbhaya case: Delhi govt recommends rejection of mercy plea of one of convicts-India news
Next Story