നിർഭയ കേസിൽ നീതി; നാലു പ്രതികളെയും തൂക്കിലേറ്റി
text_fieldsന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അക്ഷയ് ഠാകുർ (31), പവൻ ഗുപ്ത (25), വിനയ് ശർമ (26) , മുകേഷ് സിങ് (32) എന്നിവരെ തൂക്കിലേറ്റി. വെള്ളിയാഴ്ച കാലത്ത് 5.30ന് തിഹാർ ജയിൽ സമുച്ചയത്തിലെ മൂന്നാം നമ്പർ സെല ്ലിന് സമീപത്ത് ഒരുക്കിയ തൂക്കുമരത്തിലാണ് നാലു പേരുടെയും ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയതോടെ ഏഴു വർഷ വും നാലു മാസവും നീണ്ട നിയമപോരാട്ടത്തിനാണ് അന്ത്യമായത്.
തങ്ങളിൽ ഒരാളുടെ ദയാഹരജി ഇപ്പോഴും പരിഗണിച്ചിട്ടി ല്ലെന്നും വധശിക്ഷ തടയണമെന്നും ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ് ഠാകുർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ സമർപ്പിച് ച ഹരജികൾ കോടതികൾ തള്ളിയതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. വിചാരണ കോടതി ഹരജി തള്ളിയതോടെ പ്രതികളുടെ അഭിഭാ ഷകൻ രാത്രിയിൽ തന്നെ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. തുടർന്ന് ഹൈകോടതിയും പുലർച്ചെ മൂന്നു മണിയോടെ സുപ്രീംകോടതിയും പ്രതികളുടെ ആവശ്യം തള്ളകുകയായിരുന്നു. നേരത്തെ, പ്രതികൾ സമർപ്പിച്ച ദയാഹരജികൾ രാഷ്ട്രപതി തള്ളിയിരുന്നു.
2012 ഡിസംബർ 16ന് രാത്രിയാണ് 23 വയസുള്ള യുവതിയെ പ്രതികൾ ഡൽഹിയിലെ ഓടുന്ന ബസിൽ ക്രൂര ബലാത്സംഗത്തിനിരയാക്കി വഴിയിൽ തള്ളിയത്. ഫിസിയോതെറപ്പി പരിശീലനം നേടുന്ന പെൺകുട്ടി ആൺ സുഹൃത്തിനൊപ്പമാണ് മുനിർക എന്ന സ്ഥലത്തു നിന്ന് ബസിൽ കയറിയത്. തുടർന്ന് ഡ്രൈവർ ഉൾപ്പെടെ ബസിലുണ്ടായിരുന്ന ആറുപേരും യുവതിെയ ബലാത്സംഗം ചെയ്യുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
#WATCH Asha Devi, mother of 2012 Delhi gang rape victim says, "As soon as I returned from Supreme Court, I hugged the picture of my daughter and said today you got justice". pic.twitter.com/OKXnS3iwLr
— ANI (@ANI) March 20, 2020
11 ദിവസത്തിനു ശേഷം പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിെല ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രണ്ടു ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങി. ആറു പ്രതികളിൽ ഒരാളായ രാംസിങ് 2013ൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. മറ്റൊരു പ്രതി പ്രായപൂർത്തിയാകാത്ത ആളായിരുന്നു. ഇയാളെ അതിവേഗ കോടതി വിധി പ്രകാരം മൂന്നു വർഷം പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രത്തിലാക്കി.
Delhi: Security deployed outside Tihar jail, where the four 2012 Delhi gang-rape death row convicts will be hanged shortly. pic.twitter.com/QxyQi0XnWD
— ANI (@ANI) March 19, 2020
2013 സെപ്റ്റംബർ 10ന് ശേഷിക്കുന്ന നാലു പേർ സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും മൂന്നു ദിവസത്തിനു ശേഷം ഇവർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
ബലാത്സംഗം നടക്കുേമ്പാൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നു കാണിച്ച് സമർപ്പിച്ച ഹരജി തള്ളിയതിനെതിരെ പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹരജിയും വ്യാഴാഴ്ച ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ആറംഗ സുപ്രീംകോടതി ബെഞ്ച് തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുേമ്പാൾ താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് കാണിച്ച് മുകേഷ് സിങ് നൽകിയ ഹരജി സുപ്രീംകോടതിയും തള്ളിയിരുന്നു. മുകേഷ് സിങ് സമർപ്പിച്ച ഹരജി ഡൽഹി കോടതി തള്ളിയത് ചോദ്യംചെയ്താണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.