നിർഭയ: വധശിക്ഷ നാളെയില്ല; മൂന്നാംവട്ടവും മാറ്റി
text_fieldsന്യൂഡൽഹി: നിർഭയ കേസ് പ്രതികൾക്കെതിരെ പുറപ്പെടുവിച്ച മരണവാറൻറ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതി നിർദേശിച്ചു. നാളെ രാവിലെ ആറിന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ദയാഹരജി പ്രസിഡൻറിൻെറ പരിഗണനയിലിരിക്കുന്നതിനാൽ തീരുമാനം വരുന്നത് വെര വധശിക്ഷ നടപ്പാക്കരുതെന്ന പവൻ കുമാർ ഗുപ്തയുടെ ഹർജിയെതുടർന്നാണ് കോടതി വധശിക്ഷ സ്റ്റേ ചെയ്തത്.
ജനുവരി 22നും ഫെബ്രുവരി 1നും പുറപ്പെടുവിച്ച മരണവാറൻറ് പ്രതികളുടെ ഹർജിയെ തുടർന്ന് റദ്ദാക്കിയിരുന്നു. വധശിക്ഷ മാറ്റിവെച്ചത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു.
വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന തിരുത്തൽ ഹരജി ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച രാവിലെ തള്ളിയിരുന്നു. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി നിരാകരിച്ചിരുന്നു. ഇതിനെതുടർന്ന് വധശിക്ഷക്കായുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ ആരംഭിച്ചിരുന്നു.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായത്. രണ്ടാഴ്ചക്കുശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. മുകേഷ് കുമാർ (32), അക്ഷയ് കുമാർ സിങ് (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ജയിലിൽ വെച്ച് ജീവനൊടുക്കിയിരുന്നു. സംഘത്തിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നുവർഷം തടവുശിക്ഷ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.