Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​: ദയാഹരജി...

നിർഭയ കേസ്​: ദയാഹരജി രാഷ്​ട്രപതി തള്ളി

text_fields
bookmark_border
നിർഭയ കേസ്​: ദയാഹരജി രാഷ്​ട്രപതി തള്ളി
cancel
camera_alt????? ???? ????????? ?????? ?????, ????? ???, ?????? ???????, ??? ????? ???????

ന്യൂഡൽഹി: നിർഭയ കൂട്ട ബലാൽസംഗ കേസിലെ പ്രതി മുകേഷ്​ സിങ്​ സമർപ്പിച്ച ദയാഹരജി രാഷ്​ട്രപതി തള്ളി. വ്യാഴാഴ്​ച രാത ്രിയാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്​ട്രപതിക്ക്​ ഹരജി കൈമാറിയത്​. ദയാഹരജിക്കൊപ്പം അത്​ തള്ളണമെന്ന ശിപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിരുന്നു​.

കേസിലെ മുകേഷ്​ അടക്കമുള്ള നാല്​ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈമാസം 22ന്​ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ്​ മുകേഷ്​ ദയാഹരജി സമർപ്പിച്ചത്​. ഇതേ തുടർന്ന്​ വധശിക്ഷ നടപ്പാക്കുന്നത്​ നീട്ടിവെച്ചിരിക്കുകയാണ്​.

ദയാഹരജി തള്ളണമെന്ന ശിപാർ​ശയോടെയാണ്​ ഡൽഹി ലഫ്​റ്റനൻഡ്​ ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ കൈമാറിയത്​. ഡൽഹി സർക്കാറും ദയാഹരജി തള്ളണമെന്ന ശിപാർശയാണ്​ നൽകിയിരിക്കുന്നത്​. മുകേഷിന്​ പുറമേ വിനയ്​ ശർമ, അക്ഷയ്​ കുമാർ സിങ്​, പവൻ ഗുപ്​ത എന്നിവരാണ്​ കേസിലെ പ്രതികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya case
News Summary - Nirbhaya case: president rejected Mukesh’s mercy plea -India news
Next Story