പ്രാർഥനയ്ക്കായി 10 മിനിട്ട്; ശേഷം കഴുമരത്തിലേക്ക്...
text_fieldsന്യൂഡൽഹി: ഒരു പകലും രാത്രിയും നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് നിർഭയ കേസ് പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റി യത്. വധശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ രാത്രി ഒമ്പത് മണിക്ക് ഡൽഹി ഹൈകോടതിയിലും പുലർച്ചെ 2.30ന് സ ുപ്രീകോടതിയിലും പ്രതികളുടെ അഭിഭാഷകൻ ഹരജി നൽകിയിരുന്നു. ഈ ഹരജികളിൽ അന്തിമ വിധി പുറപ്പെടുവിച്ചതോടെ വധശിക്ഷ നടപ ്പാക്കാനുള്ള തുടർനടപടികൾ തീഹാർ ജയിലിൽ ആരംഭിച്ചു.
ജയില്‍ ഉദ്യോഗസ്ഥരും ആരാച്ചാര്‍ പവന്‍ ജല്ലാദും പങ്കെടുത ്ത യോഗം ശിക്ഷ നടപ്പാക്കാനുള്ള അവസാനവട്ട വിലയിരുത്തലുകള്‍ നടത്തി. ജയിലിന് പുറത്ത് സുരക്ഷ മുൻനിർത്തി അർധസൈനിക വിഭാഗത്തെ വിന്യസിച്ചു. നാലു മണിയോടെ സുപ്രീംകോടതി ഹരജി തള്ളിയെന്നും വധശിക്ഷ നടപ്പാക്കുകയാണെന്നും പ്രതികളെ ജയിൽ അധികൃതര്‍ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ജയിൽ സൂപ്രണ്ടന്‍റ്, ഡെപ്യൂട്ടി സൂപ്രണ്ടന്‍റ്, മെഡിക്കൽ ഒാഫീസർ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടികൾ പുരോഗമിച്ചത്.
പ്രതികളോട് കുളിച്ചു തയാറാകാൻ നിർദേശിച്ച ശേഷം മാറി ധരിക്കാൻ കോട്ടൺ വസ്ത്രവും കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണവും നൽകി. പുലര്‍ച്ചെ 4.45ഓടെ പ്രതികളുടെ ശാരീരികക്ഷമത തൃപ്തികരമാണെന്ന് ജയിലിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് 10 മിനിട്ട് പ്രാർഥന നടത്താൻ അനുവദിച്ചു. ഇതിനിടെ, പ്രതി അക്ഷയ് താക്കൂറിനെ അവസാനമായി കാണണമെന്ന ആഗ്രഹവുമായി ജയിലിലെത്തിയ കുടുംബത്തിന്‍റെ ആവശ്യം ജയിൽ ചട്ടപ്രകാരം അധികൃതര്‍ അനുവദിച്ചില്ല.
പ്രാർഥനക്ക് ശേഷം അഞ്ച് മണിയോടെ ഡെപ്യൂട്ടി സൂപ്രണ്ട് പ്രതികളെ സെല്ലിൽ നിന്ന് പുറത്തിറക്കി കഴുമരത്തിലേക്ക് കൊണ്ടുപോയി. കഴുമരത്തിന് സമീപത്ത് എത്തുന്നതിന് മുമ്പ് കറുത്ത തുണി കൊണ്ട് പ്രതികളുടെ മുഖം മറച്ച് കയറു കൊണ്ട് കൈകൾ പിന്നിലേക്ക് കെട്ടി. തുടർന്ന് അവസാനവട്ട പരിശോധന ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പൂർത്തിയാക്കി. പ്രതികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തൂക്കിലേറ്റുന്നത് ഒഴിവാക്കാനുള്ള സാഹചര്യമില്ലെന്നും മജിസ്ട്രേറ്റിനെ അറിയിച്ചു.
5.29ഓടെ നാല് പ്രതികളുടെയും മരണവാറണ്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വായിച്ചു കേള്‍പ്പിച്ചു. തുടർന്ന് ശേഷം ആരാച്ചാർ പവന്‍ ജല്ലാദിന്‍റെ സഹായികൾ കാലുകൾ ബന്ധിച്ചു. ശേഷം നാലു പേരുടെയും കഴുത്തില്‍ തൂക്കുകയര്‍ അണിയിച്ചു. മജിസ്ട്രേറ്റ് നിർദേശം നൽകിയതോടെ ആരാച്ചാർ കഴുമരത്തിന് താഴെയുള്ള തട്ട് മാറ്റുന്ന ലിവർ വലിച്ചു.
തട്ട് നീങ്ങിയതോടെ കൃത്യം 5.30ന് പ്രതികളായ അക്ഷയ് ഠാകുർ (31), പവൻ ഗുപ്ത (25), വിനയ് ശർമ (26), മുകേഷ് സിങ് (32) എന്നിവരുടെ വധശിക്ഷ നടപ്പാക്കി. 5.31ന് വധശിക്ഷ നടപ്പാക്കിയ വിവരം തീഹാർ ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിന്നാലെ, തീഹാര്‍ ജയിലിന് മുന്നിലെത്തിയവർ ആഹ്ലാദാരവങ്ങള്‍ മുഴക്കി.
മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടി തൂക്കിലേറ്റിയ നാലു പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അര മണിക്കൂര്‍ കൂടി തൂക്കുകയറില്‍ തന്നെ കിടന്നു. തുടര്‍ന്ന് ആറു മണിയോടെ മൃതദേഹങ്ങള്‍ തൂക്കുകയറില്‍ നിന്നും അഴിച്ച് നിലത്ത് കിടത്തി. ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുക. തുടർന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.