നിർഭയ കേസ്: ദയാഹരജി സുപ്രീംകോടതി 14ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളായ വിനയ് ശർമയും മുകേഷ് കുമാറും സമർപ്പിച്ച ദയാ ഹരജികൾ സുപ്രീംകോടതിയുടെ അഞ്ച ംഗ െബഞ്ച് ഇൗ മാസം 14 ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന െബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. നിർഭയ കേസിലെ നാല് പ്രതികൾക്ക് ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ദയാ ഹരജി സമർപ്പിച്ചത്.
നേരേത്ത രാഷ്ട്രപതിയടക്കം വധശിക്ഷ ശരിെവച്ചിരുന്നു. ഇൗ സാഹചര്യത്തിൽ വധശിക്ഷയിൽനിന്ന് ഒഴിവാകാനുള്ള അവസാന വഴിയാണ് ദയാഹരജി. കൂട്ടുപ്രതികളായ അക്ഷയ്കുമാർ സിങ്, പവൻ ഗുപ്ത എന്നിവർ ദയാഹരജി സമർപ്പിച്ചിട്ടില്ല.
പ്രതികളെ ഈ മാസം 22ന് രാവിലെ ഏഴിന് തൂക്കിലേറ്റാനാണ് മരണവാറണ്ട്. വിചാരണകോടതി വിധിച്ച വധശിക്ഷ പിന്നീട് ഡൽഹി ഹൈകോടതിയും 2017ൽ സുപ്രീംകോടതിയും ശരിെവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.