നിർഭയ കേസ് പ്രതികളെ മാർച്ച് 20ന് തൂക്കിലേറ്റും
text_fieldsന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ മാർച്ച് 20 ന് നടപ്പാക്കും. ഡൽഹി പാട്യാല ഹൗസ ് കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളായ മുകേഷ് സിങ്, അക്ഷയ് ഠാക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരുടെ വധശിക്ഷ മാർച്ച് 20 ന് പുലർച്ചെ 5.30ന് നടപ്പാക്കാണ് ഉത്തരവ്. ഇത് നാലാം തവണയാണ് കോടതി മരണവാറണ്ട ് പുറപ്പെടുവിക്കുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാലുപ്രതികളുടെയും ദയാഹരജിയും തള്ളിയതോടെയാണ് കോടതി വീണ്ടും മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾക്ക് ലഭിക്കാവുന്ന നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയതായി ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ഹരജികൾ പരിഗണിക്കാനോ മറ്റ് കോടതി നടപടികൾ പൂർത്തിയാക്കാനോയില്ലെന്ന് പ്രതികളുടെ അഭിഭാഷകരും അറിയിച്ചു. തുടർന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ മരണവാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
ജനവുരി ഏഴിന് പ്രതികളെ തൂക്കിലേറ്റാനാണ് ആദ്യം മരണവാറണ്ട് ഉണ്ടായിരുന്നത്. എന്നാൽ പ്രതികൾ ദയാഹരജികളും പുനഃപരിശോധനാ ഹരജികളുമായി നീങ്ങിയതോടെ ഇത് റദ്ദാക്കി. ഇതിന് ശേഷം ഇതിന് ശേഷം ജനുവരി 22, മാർച്ച് മൂന്ന് തീയതികളിലേക്ക് മരണവാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ ഒരോ പ്രതികളായി ദയാഹരജി നൽകിയതോടെ മരണവാറണ്ടുകൾ റദ്ദാക്കപ്പെടുകയായിരുന്നു.
2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നു വർഷം ജയിൽ ശിക്ഷയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.