ദയാഹരജിക്കുള്ള രേഖകൾ വൈകിപ്പിച്ചെന്ന്; നിർഭയ കേസ് പ്രതികൾ വീണ്ടും കോടതിയിൽ
text_fieldsന്യൂഡൽഹി: നിർഭയ കേസിൽ ദയാഹരജി നൽകാനുള്ള രേഖകൾ വിട്ടുനൽകുന്നതിൽ തിഹാർ ജയിൽ അധികൃതർ വീഴ്ച വരുത്തിയെന്ന് ചൂണ ്ടിക്കാട്ടി പ്രതികൾ വീണ്ടും ഹരജി നൽകി. ജയിൽ അധികൃതർ രേഖകൾ സമർപ്പിക്കാൻ വൈകിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പാട് യാല ഹൗസ് കോടതിയിലാണ് ഹരജി നൽകിയിരിക്കുന്നത്.
അഭിഭാഷകൻ എ.പി. സിങ്ങാണ് പ്രതികൾക്ക് വേണ്ടി ഹരജി ഫയൽ ചെയ ്തത്. കോടതി ശനിയാഴ്ച ഹരജി പരിഗണിക്കും.
നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികൾക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയിൽ അധികൃതർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ജയിൽ അധികൃതർക്കെതിരെ പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
തിഹാർ ജയിലിൽ കഴിയുന്ന മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് കുമാർ, പവൻ കുമാർ എന്നിവരെ ഫെബ്രുവരി ഒന്നിനാണ് തൂക്കിലേറ്റുക. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ 22ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മുകേഷ് സിങ് ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹരി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.
2012 ഡിസംബറിൽ തെക്കൻ ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർഥിനിയെ ഓടുന്ന ബസിൽ ആറംഗ സംഘം ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം ബസിന് പുറത്തേക്കെറിഞ്ഞു. അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാർ ജയിലിൽ തൂങ്ങിമരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.