നിര്‍ഭയ കേസ്: മരണ വാറണ്ടിന് സ്റ്റേയില്ല; ജനുവരി 22ന് വധശിക്ഷ നടപ്പാക്കിയേക്കില്ല
text_fieldsന്യൂഡൽഹി: നിർഭയ കേസിൽ പ്രതികൾക്ക് ജനുവരി 22ന് വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന് ന് ഡൽഹി സർക്കാർ ഹൈകോടതിയെ അറിയിച്ചു. പ്രതികളിലൊരാളായ മുകേഷ് കുമാർ സിങ് രാഷ് ട്രപതിക്ക് ദയാഹരജി നൽകിയിട്ടുണ്ട്. രാഷ്ട്രപതി ദയാഹരജി തള്ളിയാലും അതുകഴിഞ്ഞ ് 14 ദിവസത്തിനുശേഷമേ വധശിക്ഷ നടപ്പാക്കാൻ പാടുള്ളൂവെന്ന് ഡൽഹി സർക്കാറിെൻറ അഭി ഭാഷകൻ ഡൽഹി ഹൈകോടതിയെ ബോധിപ്പിച്ചു.
ദയാഹരജി പരിഗണിക്കുന്നതുവരെ വധശിക്ഷ നടപ്പാക്കാനാവില്ലെന്നും പുതിയ മരണ വാറൻറ് പുറപ്പെടുവിക്കാന്‍ കീഴ്കോടതിയെ സമീപിക്കുമെന്നും ഡൽഹി സർക്കാർ അറിയിച്ചു.
വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളിലൊരാളുടെ ആവശ്യം ഡൽഹി ഹൈകോടതി ബുധനാഴ്ച തള്ളി. വിധിക്കെതിരെ വിചാരണ കോടതിയെ സമീപിക്കാൻ ജസ്റ്റിസ് മൻമോഹനും സംഗീത ധിങ്ഗ്ര സെഹ്ഗളും അടങ്ങിയ ബെഞ്ച് പ്രതിക്ക് അനുമതി നൽകിയിട്ടുണ്ട്. മുകേഷ് കുമാർ ആണ് മരണ വാറൻറിനെതിരെ കോടതിയെ സമീപിച്ചത്.
നിയമം നടപ്പാക്കുന്നത് വൈകിക്കാനുള്ള പ്രതികളുടെ തന്ത്രമാണ് ഹരജിയെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹരജി നൽകിയിട്ടുണ്ടെന്ന കാര്യം വിചാരണ കോടതിയെ അറിയിക്കാമെന്നും നിർദേശിച്ചു. ഓരോ പ്രതികളും വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശജനകമാണെന്നും നിയമനടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കേസിലെ പ്രതികളായ മുകേഷും വിനയ് ശർമയും നൽകിയ തിരുത്തൽ ഹരജികൾ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് സിങ് ദയാഹരജി കൈമാറിയത്. നേരേത്ത അക്ഷയ് സിങ് ദയാഹരജി നല്‍കിയെങ്കിലും അവസാനനിമിഷം അത് പിന്‍വലിച്ചിരുന്നു.
കേസിലെ മറ്റ് രണ്ട് പ്രതികളും ദയാഹരജി നൽകിയേക്കുമെന്നും സൂചനയുണ്ട്. തിരുത്തല്‍ ഹരജിയും ദയാഹരജിയും നല്‍കാനുണ്ടായ കാലതാമസത്തെ ചോദ്യം ചെയ്ത കോടതി നിയമവ്യവസ്ഥയെ പ്രതികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് വിമര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.