ആത്മഹത്യ ഭീഷണി മുഴക്കി നിർഭയ കേസ് പ്രതിയുടെ ഭാര്യ
text_fieldsന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആത്മഹത്യ ഭീഷണി മുഴക്കി പ്രതിയുടെ ഭാര്യ. ഡൽഹി പാട്യാല ഹൗസ് കോടതിക്ക് പുറത്താണ് നാടകീയ രംഗം അരങ്ങേറിയത്. ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
പ്രതിയായ അക്ഷയ് സിങ്ങിെൻറ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഹരജി നൽകിയിരുന്നു. ഭർത്താവ് നിരപരാധിയാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനായിരുന്നു കോടതി തീരുമാനം. രാവിലെ കുട്ടിയുമായി എത്തിയ പുനിത ദേവി കോടതിക്ക് മുന്നിൽ കുത്തിയിരുന്നു. കുറച്ചു സമയത്തിന് ശേഷം ചെരുപ്പെടുത്ത് സ്വന്തം ദേഹത്തേക്ക് തല്ലുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു.
വധശിക്ഷ നീട്ടിവെക്കുന്നതിനായി പ്രതികൾ നാലുപേരും മാറിമാറി ഹരജിയും തിരുത്തൽ ഹരജിയും നൽകി കൊണ്ടിരിക്കുകയായിരുന്നു. മാർച്ച് 20ന് വെളുപ്പിന് 5.30 നാണ് പ്രതികളായ നാലുപേരുടെയും വധശിക്ഷ തീരുമാനിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിെൻറ പ്രാഥമിക നടപടികളെല്ലാം ആരംഭിച്ചുകഴിഞ്ഞു.
പ്രതികളുടെ നിയമവഴികളെല്ലാം അടഞ്ഞതോടെയാണ് അക്ഷയ് കുമാറിെൻറ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് ഹരജി നൽകിയത്. വിധവയായി ജീവിക്കാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.