നിർഭയ: വീണ്ടും ദയാഹരജി സമർപ്പിച്ച് അക്ഷയ് കുമാർ സിങ്
text_fieldsന്യൂഡൽഹി: നിർഭയ കേസ് പ്രതിയായ അക്ഷയ് കുമാർ സിങ് രാഷ്ട്രപതിക്ക് മുമ്പാകെ വീണ്ടും ദയാഹരജി സമർപ്പിച്ചു. ശന ിയാഴ്ചയാണ് അക്ഷയ് ദയാഹരജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. വസ്തുതകൾ പരിശോധിക്കാതെയാണ് രാഷ്ട്രപതി ദയ ാഹരജി തള്ളിയതെന്നാണ് അക്ഷയ് കുമാറിൻെറ വാദം.
അതേസമയം, മാർച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജി പ്രതികളായ അക്ഷയ് കുമാറും പവൻ ഗുപ്തയും ചേർന്ന് ഡൽഹി ഹൈകോടതിയിൽ നൽകിയിട്ടുണ്ട്. അക്ഷയ് കുമാർ ദയാഹരജിയും പവൻ ഗുപ്ത സുപ്രീംകോടതിയിൽ തിരുത്തൽ ഹരജിയും നൽകിയിരിക്കുന്ന സാഹചര്യത്തിൽ വധശിക്ഷ തടയണമെന്നാണ് പ്രതികളുടെ ആവശ്യം. ഈ ഹരജി തിങ്കളാഴ്ചയാണ് ഡൽഹി ഹൈകോടതി പരിഗണിക്കുന്നത്.
കേസിലെ മറ്റ് മൂന്ന് പ്രതികളും നേരത്തെ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ, മൂന്ന് പേരുടെയും ഹരജികൾ കോടതി തള്ളിയിരുന്നു. മാർച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.