ക്രൂരത ആൾരൂപം പൂണ്ട ആ കറുത്ത രാത്രി
text_fields2012 ഡിസംബർ 16 രാത്രി, എല്ലാവരും ഉറക്കത്തിലേക്ക് വീണു തുടങ്ങുേമ്പാഴാണ് ഒരു പെൺകുട്ടി പൊതു നിരത്തിൽ ഒാ ടുന്ന ബസിൽ ക്രൂരമായ പീഡനത്തിനിരയായത്. ഡൽഹിയിലെ മുനീർക ബസ് സ്റ്റോപ്പിലാണ് സംഭവങ്ങളുടെ തുടക്കം.
രാത്രി 10.30 നാണ് നിർഭയയും ആൺ സുഹൃത്തും ഈ ബസ് സ്റ്റോപ്പിൽ എത്തിയത്. തൊട്ടടുത്തുള്ള മാളിലെ തിയേറ്ററിൽ സിനിമ കണ്ട ശേഷം ദ്വാരക യിലെ വീട്ടിലേക്ക് പോകാനായി വാഹനം തേടിയെത്തിയതാണ് ഇരുവരും. സമയം വൈകിയതിനാൽ ഓട്ടോറിക്ഷ തിരഞ്ഞെങ്കിലും കിട്ടി യില്ല. പത്ത് മിനിേറ്റാളം കഴിഞ്ഞപ്പോൾ ഒരു സ്വകാര്യ ബസ് വന്നു. സംശയകരമായ ഒന്നുമില്ലാത്തതിനാൽ ഇരുവരും വെള്ള നിറത്തിലുള്ള ആ ബസിൽ കയറി. ബസിൽ ജീവനക്കാരല്ലാതെ മറ്റ് യാത്രക്കാരാരും ഉണ്ടായിരുന്നില്ല.
ബസ് ഔട്ടർ റിങ്ങ് റോഡിലൂടെ യാത്ര തുടങ്ങിയപ്പോൾ തന്നെ പെൺകുട്ടിക്കും സുഹൃത്തിനും നേരെ ബസ് ജീവനക്കാർ അക്രമം ആരംഭിച്ചിരുന്നു. ബസ് റാവു തുലാറാം മാർഗ് ഫ്ളൈ ഓവറിനടുത്ത് എത്തിയപ്പോൾ ദേശീയ പാതയിൽ കയറി. വിമാനത്താവളത്തിലേക്കുള്ള റോഡാണിത്. ഈ വൺവേ റോഡിലൂടെ ബസ് ഒാടുേമ്പാഴാണ് പെൺകുട്ടി കടുത്ത ക്രൂരതകൾക്കിരയായത്.
വിമാനത്താവളത്തിനടുത്ത് മഹിപാൽപുരിൽ എത്തിയപ്പോൾ ബസ് യു ടേൺ എടുത്ത് വീണ്ടും ദേശീയപാതയിലെ വൺവേ റോഡിലൂടെ തിരിച്ചോടി. പീഡനത്തിനുള്ള സൗകര്യത്തിനായി അലക്ഷ്യമായി ഒാടുകയായിരുന്നു ബസ്. ഈ റോഡിൽ വലതുഭാഗത്ത് ഒട്ടേറെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും സ്വകാര്യഫാം ഹൗസുകളുമുണ്ടെങ്കിലും രാത്രിയിൽ ആളൊഴിഞ്ഞതിനാൽ അക്രമം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഒരു ഫാം ഹൗസിൽ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി. ക്യാമറയിൽ ബസിെൻറ ദൃശ്യം പതിഞ്ഞിരുന്നു. ഇത് പിന്നീട് അന്വേഷണത്തിന് സഹായകരമായി.
അലക്ഷ്യമായി ഒാടുകയായിരുന്ന ബസ് അൽപദൂരം മുന്നോട്ടുപോയശേഷം വീണ്ടും മഹിപാൽപുരിലേക്ക് തന്നെ തിരിച്ചു. മഹിപാൽപുരിൽ നിന്ന് ദ്വാരകദിശയിലേക്ക് ബസ് തിരിഞ്ഞു. ക്രൂരപീഡനത്തിനയായ പെൺകുട്ടിയും സുഹൃത്തും അപ്പോേഴക്കും മൃതപ്രായരായിരുന്നു. കുറച്ചു ദൂരം പിന്നിട്ട ശേഷം ആളൊഴിഞ്ഞ ഒരിടെത്തത്തിയപ്പോൾ പെൺകുട്ടിയെയും സുഹൃത്തിനെയും പുറത്തേക്കെറിഞ്ഞ് പ്രതികൾ കടന്നു കളഞ്ഞു.
ബസുമായി അക്രമികൾ ദ്വാരക റോഡ്, ഔട്ടർറിങ്ങ് റോഡ് വഴി ആർ.കെ.പുരം സെക്ടർ മൂന്നിലുള്ള രവിദാസ് ക്യാമ്പിലെത്തി. ഇവിടെയാണ് അക്രമികൾ താമസിച്ചിരുന്നത്. ബസ് കോളനിക്കുള്ളിൽ ഇട്ട ശേഷം അവർ വീടുകളിലേക്ക് മടങ്ങി. പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് ഈ കോളനിയിൽ നിന്നാണ്.
പെൺകുട്ടിക്കെതിരായ ക്രൂര പീഡനം നടത്തിയത് ആറു പേരാണ്. ഇവരിൽ ഒരാളെ വിചാരണക്കിടെ ജയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു പ്രതിക്ക് പ്രയാപൂർത്തികാത്തതിനാൽ ജുവനൈൽ കോടതിയിലാണ് വിചാരണ നടത്തിയത്. ഏറ്റവും അധികം ക്രൂര പീഡനം നടത്തിയത് ഈ പ്രതിയാണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്ന് വർഷത്തെ തടവ് ശിക്ഷക്ക് ശേഷം ഇയാളെ വിട്ടയച്ചു. ശേഷിച്ച നാലുപേരെയാണ് ഇന്ന് രാവിലെ 5.30 ന് തിഹാർ ജയിലിൽ തൂക്കിേലറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.