നിർഭയ കേസ്: പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാതെ കോടതി
text_fieldsന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാർ ജയിൽ അധികൃതരുടെ ഹ രജി ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. പ്രതികളെ ഫെബ്രുവരി 20ന് തൂക്കിലേറ്റാൻ വാറണ്ട് പുറപ്പെടുവിക്കണമെന്നായിരു ന്നു തീഹാർ ജയിൽ അധികൃതരുടെ ആവശ്യം. എന്നാൽ, പ്രതികൾ വധശിക്ഷക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്യാല ഹൗസ് കോടതിയുടെ നടപടി.
നിർഭയ കേസ് പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ്മ, അക്ഷയ് കുമാർ സിംഗ് എന്നിവരുടെ ദയാഹരജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് തീഹാർ ജയിൽ അധികൃതർ കോടതിെയ സമീപിച്ചത്. പ്രതി പവൻകുമാർ ഗുപ്ത ദയാഹരജി സമർപ്പിക്കാത്തതും ഹരജിയിൽ ജയിൽ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
നിർഭയ കേസ് പ്രതികൾക്ക് വധശിക്ഷക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ ഹൈകോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത്. നേരത്തെ രണ്ട് തവണ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവർ നിയമനടപടികളുമായി മുന്നോട്ട് പോയതോടെ വാറണ്ട് റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.