Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രിയോട്​...

മന്ത്രിയോട്​ തട്ടിക്കയറിയ സംഭവം; നിർമല സീതാരാമനെതിരെ കർണാടക ഉപമുഖ്യമന്ത്രി

text_fields
bookmark_border
മന്ത്രിയോട്​ തട്ടിക്കയറിയ സംഭവം; നിർമല സീതാരാമനെതിരെ കർണാടക ഉപമുഖ്യമന്ത്രി
cancel

ബംഗളൂരു: പ്രളയം ദുരിതം വിതച്ച കുഡകിൽ സൈന്യത്തി​​​​​െൻറ പ്രവർത്തനം വിലയിരുത്താനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വാർത്താ സമ്മേളനത്തിനിടെ കർണാടക മന്ത്രിയോട്​ ക്ഷുഭിതയായ സംഭവത്തിൽ ​പ്രതികരണവുമായി ഉപ മുഖ്യമന്ത്രി ജി. പരമേശ്വര. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ ഉപമുഖ്യമന്ത്രി നിരാശ പ്രകടിപ്പിച്ചത്​.

ത​​​​​െൻറ സഹപ്രവർത്തകനോട് കേന്ദ്ര മന്ത്രി​ മോശമായി പെരുമാറിയത്​ തീർത്തും നിരാശയുളവാക്കുന്നതാണ്. കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി ജില്ലാ ഭരണാധികാരികളുമായി ചേർന്ന്​ മന്ത്രിമാർ കുഡകിലെ ദുരുതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്​. താങ്കളുടെ സഹായങ്ങൾക്ക്​ അവർ ആദരവ്​ നൽകുന്നത്​ പോലെ തിരിച്ചുമാവാമെന്നും ഡോ. ജി. പരമേശ്വര പ്രതികരിച്ചു.

സംസ്ഥാന സർക്കാരിന് പ്രവർത്തനാധികാരം നൽകിയത്​ ​ഭരണഘടനയാണ്.​​ കേന്ദ്ര മന്ത്രിയെന്ന്​ കരുതി അവർ എല്ലാത്തി​േൻറയും ‘ബോസ്’ ആവില്ലെന്നും പരമേശ്വര ട്വീറ്റിൽ കുറിച്ചു.

കഴിഞ്ഞ ദിവസം മന്ത്രി സാ രാ മഹേഷിനോടായിരുന്നു നിർമല തട്ടിക്കയറിയത്​​. ജില്ലാ കമീഷണറുടെ ഒാഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിനി​െടയായിരുന്നു സംഭവം. സമയക്കുറവ് മൂലം വാർത്താ സമ്മേളനം നിർത്തിവെക്കണമെന്ന്​ സാ രാ മഹേഷ്​ ആവ​ശ്യപ്പെട്ടതാണ്​ നിർമലയെ ചൊടിപ്പിച്ചത്​.

‘‘മിനിറ്റുകൾ മാറി വരുന്ന പരിപാടികളാണ്​ ഞാൻ പിന്തുടരുന്നത്​. കേന്ദ്ര മന്ത്രി സംസ്ഥാന മന്ത്രിയെ അനുസരിക്കുകണോ? എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. നിർമലയുടെ അപ്രതീക്ഷിത മറുപടി ചാനലുകൾ പകർത്തുന്നുണ്ടെന്ന്​ ആരോ പറഞ്ഞതോടെ നിങ്ങൾക്ക്​ ഇഷ്​ടമുള്ളത്​ പകർത്തിക്കൊള്ളുക എന്നായിരുന്നു നിർമല പറഞ്ഞത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodagunirmala sitharamanmalayalam newsDr. G Parameshwara
News Summary - Nirmala openly blasted Karnataka Minister Sa Ra Mahesh at a press conference-india news
Next Story