നിർമല സീതാരാമൻ കുരുക്കിലേക്ക്
text_fieldsചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ സഹോദരൻ ബാലമുരുകനെ ചികിത്സാർഥം മധുരയിൽനിന്ന് ചെൈന്നയിലേക്ക് കൊണ്ടുപോകുന്നതിന് കേന്ദ്ര പ്രതിരോധ വകുപ്പിെൻറ എയർ ആംബുലൻസ് വിട്ടുകൊടുത്തത് വിവാദമാവുന്നു. കേന്ദ്രമന്ത്രിസഭയുടെ അനുമതി വേണമെന്നതുൾപ്പെടെ നിബന്ധനകൾ മറികടന്ന് ജൂലൈ ഒന്നിനാണ് ഹെലികോപ്ടർ അനുവദിച്ചത്.
പ്രകൃതിക്ഷോഭം പോലുള്ള അടിയന്തരഘട്ടങ്ങളിലും യുദ്ധസമാന സാഹചര്യങ്ങളിലും വി.വി.െഎ.പികൾക്കുമാണ് പ്രതിരോധവകുപ്പിെൻറ ഹെലികോപ്ടറുകൾ അനുവദിക്കുക. എന്നാൽ, ഇൗയിടെ ഉണ്ടായ ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലുംപെട്ട് നിരവധി പേർ കടലിൽ കുടുങ്ങിയപ്പോൾപോലും തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രതിരോധ വകുപ്പിെൻറ ഹെലികോപ്ടറുകളും ബോട്ടുകളും ലഭിച്ചത് ദിവസങ്ങൾ വൈകിയായിരുന്നു. പ്രതിരോധവകുപ്പിെൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളതുകൊണ്ടാണ് സഹായം വൈകിയതെന്നായിരുന്നു അന്നത്തെ ന്യായീകരണം.
ഹെലികോപ്ടർ സൗകര്യം ലഭ്യമാക്കിയതിന് നിർമല സീതാരാമനെ നേരിൽ കണ്ട് നന്ദിപറയാൻ ഡൽഹിയിലെത്തിയ പന്നീർസെൽവം തന്നെയാണ് ഇൗ കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
രഹസ്യമായി ഏർപ്പാടാക്കി നൽകിയ ഹെലികോപ്ടർ സർവിസ് പന്നീർസെൽവം തന്നെ പരസ്യമാക്കിയതിൽ നിർമല സീതാരാമൻ കടുത്ത അതൃപ്തിയിലായിരുന്നു. ചൊവ്വാഴ്ച പന്നീർസെൽവം നിർമല സീതാരാമനെ കാണാൻ സൗത്ത് ബ്ലോക്കിലെ അവരുടെ ഒാഫിസിലെത്തിയെങ്കിലും കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ല. പകരം പന്നീർെസൽവത്തോടൊപ്പമുണ്ടായിരുന്ന രാജ്യസഭാംഗം വി. മൈത്രേയനെ മാത്രമാണ് വിളിപ്പിച്ചത്. തെൻറ കൂടെവന്ന ഉപമുഖ്യമന്ത്രി ഒാഫിസിന് പുറത്തുണ്ടെന്ന് മൈത്രേയൻ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
പിന്നീട് മൈത്രേയനെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഒ. പന്നീർസെൽവത്തെ കണ്ടില്ലെന്നും കേന്ദ്രമന്ത്രി തെൻറ ഒൗദ്യോഗിക ട്വിറ്ററിൽ വ്യക്തമാക്കി. ഒ. പന്നീർസെൽവവും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടന്നതായ വാർത്ത പ്രചരിച്ചതോടെയാണ് പ്രതിരോധമന്ത്രാലയത്തിെൻറ ട്വിറ്ററിൽ നിഷേധക്കുറിപ്പിറക്കിയത്. അവിശ്വാസ പ്രമേയത്തെ അണ്ണാ ഡി.എം.കെ എതിർത്ത് വോട്ട് ചെയ്ത് കേന്ദ്രസർക്കാറിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ പന്നീർസെൽവത്തിെൻറ ഡൽഹി യാത്രക്ക് മാധ്യമങ്ങൾ പ്രാമുഖ്യം നൽകിയിരുന്നു. അവിഹിത സ്വത്ത് സമ്പാദന കേസും ആദായനികുതി റെയ്ഡുകളുമായും ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ ബി.െജ.പി കേന്ദ്ര നേതൃത്വത്തിെൻറ സഹായം തേടിയാണ് ഒ. പന്നീർസെൽവം ഡൽഹിക്ക് പോയതെന്നും വാർത്തകളുണ്ടായിരുന്നു.
സ്വകാര്യാവശ്യത്തിന് ഹെലികോപ്ടർ വിട്ടുകൊടുത്തതിൽ ദുരൂഹതയുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് നിർമല സീതാരാമനും ഒ. പന്നീർസെൽവവും രാജിവെക്കണമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.