െഎ.എൻ.എസ് കിൽത്തൻ നാവികസേനയുടെ ഭാഗമായി
text_fieldsവിശാഖപട്ടണം: തദ്ദേശീയമായി നിർമിച്ച, അന്തർവാഹിനികളെ നശിപ്പിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പൽ െഎ.എൻ.എസ് കിൽത്തൻ നാവികസേനയുടെ ഭാഗമായി. കാർബൺ ഫൈബർ സമ്മിശ്രം ഉപയോഗിച്ച് നിർമിച്ച മേൽഭാഗമുള്ള ആദ്യ ഇന്ത്യൻ യുദ്ധക്കപ്പലാണിത്. ഇതുമൂലം ഉപരിതല ഭാഗത്തിെൻറ ഭാരം ഗണ്യമായി കുറക്കാനും ചെലവ് ചുരുക്കാനും സാധിച്ചു.
െഎ.എൻ.എസ് കമോർട്ട, െഎ.എൻ.എസ് കഡ്മാട്ട് എന്നിവക്കു ശേഷം തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലാണിത്. വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ കപ്പൽ രാജ്യത്തിന് സമർപ്പിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം നിർമിച്ച സൈനിക കവചമാണ് കിൽത്തനെന്നും ഇത് ഇന്ത്യൻ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു. നാവിക മേധാവി അഡ്മിറൽ സുനിൽ ലാംബ, പൂർവ നേവൽ കമാൻഡ് ഫ്ലാഗ് ഒാഫിസർ എച്ച്.എസ്. ബിഷ്ട് തുടങ്ങിയവർ സംബന്ധിച്ചു.
കൊല്‍ക്കത്ത ആസ്ഥാനമായ ഗാര്ഡന് റീച്ച് ഷിപ് ബില്‍ഡേഴ്സ് ആന്‍ഡ് എൻജിനീയേഴ്സ് (ജി.ആർ.എസ്.ഇ) ആണ് കപ്പല്‍ നിര്‍മിച്ചത്. പ്രോജക്ട് 28 (കമോർട്ട ക്ലാസ്) എന്ന പേരിൽ നേവൽ ഡയറക്ടറേറ്റിെൻറ രൂപകൽപന അനുസരിച്ചാണിത്.
സേനയുടെ എല്ലാ പ്രധാന ആയുധങ്ങളും വഹിക്കാനുള്ള ശേഷി കപ്പലിനുണ്ട്. ഉപരിതല മിസൈൽ റേഞ്ചും ആൻറിസബ്മറൈൻ വാർഫെയർ ഹെലികോപ്ടറും കിൽത്തനിലുണ്ടാകും. ലക്ഷദ്വീപ് സമൂഹത്തിൽപെടുന്ന അമിനി ദ്വീപിെൻറ ഉപദ്വീപായ കിൽതാനിെൻറ പേരാണ് കപ്പലിന് നൽകിയത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പെങ്കടുത്ത കിൽത്തൻ (പി -7) കപ്പലിെൻറ ഒാർമ നിലനിർത്താനാണ് ഇൗ നാമം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.