പ്രതിേരാധ മന്ത്രി ഫ്രാൻസിലേക്ക്
text_fieldsന്യൂഡൽഹി: റഫാൽ വിവാദങ്ങൾക്കിടയിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഫ്രാൻസിലേക്ക്. പ്രതിരോധ ബന്ധം വിപുലപ്പെടുത്താൻ ഉദ്ദേശിച്ച് പാരിസിൽ നടത്തുന്ന പ്രഥമ വാർഷിക പ്രതിരോധ മന്ത്രിതല സംഭാഷണം അടുത്തമാസം 12,13 തീയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്. അവിടത്തെ പ്രതിരോധ മന്ത്രി േഫ്ലാറൻസ് പാർലിയുമായി സംഭാഷണം നടത്തുന്ന നിർമല സീതാരാമൻ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിനെയും കാണും. കഴിഞ്ഞ മാർച്ചിൽ നിശ്ചയിച്ചതാണ് മന്ത്രിതല സംഭാഷണം.
റോബർട്ട് വാദ്രക്കു വേണ്ടി റഫാൽ കരാർ തടഞ്ഞുവെച്ചുവെന്ന് ബി.ജെ.പി
റഫാൽ പോർവിമാന ഇടപാടിൽ പ്രതിച്ഛായ തകർന്ന മോദി സർക്കാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തളക്കാൻ പുതിയ ആരോപണവുമായി കളത്തിൽ. രാഹുലിെൻറ സഹോദരി പ്രിയങ്കയുടെ ഭർത്താവായ റോബർട്ട് വാദ്രക്കു വേണ്ടി റഫാൽ കരാർ തടഞ്ഞുവെച്ചു എന്നാണ് ബി.ജെ.പിയും കേന്ദ്രമന്ത്രിമാരും ഉയർത്തുന്ന ആരോപണം. ബി.ജെ.പി പറയുന്നത് ഇങ്ങനെ:ആയുധ ദല്ലാൾ സഞ്ജയ് ഭണ്ഡാരിക്ക് വാദ്രയുമായി ബന്ധമുണ്ട്. പല പ്രതിരോധ പ്രദർശനങ്ങളിൽ പെങ്കടുത്തിട്ടും വലിയ പ്രതിരോധ ഇടപാടുകളൊന്നും അവർക്ക് കിട്ടിയില്ല.
ഫ്രാൻസുമായുള്ള റഫാൽ ഇടപാട് തടഞ്ഞുവെച്ച് പോർവിമാന കരാർ സ്വീഡിഷ് കമ്പനിക്കു കൊടുക്കാൻ ഭണ്ഡാരി കളിച്ചു. വാദ്ര ഒത്താശ ചെയ്തു. റഫാൽ കരാർ തടയപ്പെട്ടു. ഭണ്ഡാരിയുെട വസതിയിൽ 2016ൽ നടന്ന റെയ്ഡിൽ റഫാൽ രേഖകൾ കിട്ടിയെന്ന് ബി.ജെ.പി വക്താവ് സാമ്പിത് പാത്ര ആരോപിച്ചു.
സർക്കാർ രേഖകൾ ഇത്തരമൊരു ദല്ലാളിെൻറ ൈകയിൽ കിട്ടുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ഇൗ ആരോപണം കോൺഗ്രസ് തള്ളി. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ യു.പി.എ സർക്കാർ നിശ്ചയിച്ചപ്പോൾ, റിലയൻസിനെ മോദി സർക്കാർ തെരഞ്ഞെടുത്തതിൽ കാര്യങ്ങൾ വ്യക്തമാണെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ‘മോദി ബാബയും 40 കള്ളന്മാരും’ റഫാൽ ഇടപാടിനെക്കുറിച്ച ചോദ്യങ്ങൾക്ക് എന്ന് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു.
2007 ആഗസ്റ്റിലാണ് പോർവിമാന ഇടപാടിന് ടെൻഡർ ക്ഷണിച്ചത്. 2012 ഡിസംബർ 12ന് അതു തുറന്നു. 2014 മാർച്ചിൽ എച്ച്.എ.എല്ലുമായുള്ള ഒാഫ്സെറ്റ് കരാറാവുകയും ചെയ്തു. റഫാൽ ഇടപാടിൽ രാഹുൽ ഇടപെട്ടിട്ടില്ല. ചളിവാരിയെറിഞ്ഞാൽ ബി.ജെ.പിക്ക് രക്ഷപ്പെടാനും കഴിയില്ല.
നരേന്ദ്ര മോദി അംബാനിയുടെ പ്രധാനമന്ത്രിയാണോ രാജ്യത്തിെൻറ പ്രധാനമന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നും രൺദീപ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.