ബജറ്റിന് മുമ്പ് നിർമല-മൻമോഹൻ കൂടികാഴ്ച
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കാനിരിക്കെ ധനമന്ത്രി നിർമലാ സീതാരാമൻ മുൻ പ്രധാനമന്ത്രി മ ൻമോഹൻ സിങ്ങുമായി കൂടികാഴ്ച നടത്തി. ബജറ്റ് അവതരണം നടക്കുന്ന ദിവസം മൻമോഹനെ പാർലമെൻറിലേക്ക് ക്ഷണിക്കാന ാണ് നിർമല എത്തിയതെന്നാണ് റിപ്പോർട്ടുകൾ. 1991ൽ ഇന്ത്യ സാമ്പത്തിക പരിഷ്കാരം നടപ്പാക്കിയ സമയത്ത് മൻമോഹനായിരുന്നു ധനമന്ത്രി.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയത്താണ് നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ജി.ഡി.പി വളർച്ചാ നിരക്കിലെ കുറവും തൊഴിലില്ലായ്മയുമാണ് രാജ്യം േനരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഇത് പരിഹരിക്കാനുള്ള നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഒന്നാം മോദി സർക്കാറിൻെറ പല സാമ്പത്തിക നയങ്ങളെയും മൻമോഹൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.നോട്ടു നിരോധനമുൾപ്പടെയുള്ള സർക്കാർ നയങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മൻമോഹൻ സിങ്ങ് പാർലമെൻറിൽ നടത്തിയ പ്രസംഗങ്ങളും ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.