കാർഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി -ധനമന്ത്രി
text_fieldsന്യൂഡൽഹി: കാർഷിക, ഭക്ഷ്യധാന്യ മേഖലക്ക് പ്രധാന്യം നൽകിയാണ് സാമ്പത്തിക പാക്കേജിൻെറ മൂന്നാം ഘട്ടമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 11 ഇന കർമപദ്ധതിയിൽ ഊന്നിയായിരിക്കും പ്രധാനമായും പാക്കേജ്. ഇതിൽ എട്ടെണ്ണം നിർമാണം, കാർഷികം, ഗതാഗതം, വിതരണശൃംഘല തുടങ്ങിയ അടിസ്ഥാന മേഖലക്ക് പ്രധാന്യം നൽകിയായിരിക്കും. ഭരണ നിർവഹണത്തിനുവേണ്ടിയായിരിക്കും മറ്റു മൂന്നിന കർമപദ്ധതികൾ.
കാർഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങൾക്ക് 10,000 കോടിയും അനുവദിക്കും. കാർഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത് ആഗോള തലത്തിൽ പ്രവർത്തിക്കാൻ തയാറെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കും ഉത്തേജനമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ ഭാരത് സാമ്പത്തിക ഉത്തേജന പാക്കേജിൻെറ മൂന്നാംഘട്ട വിവരങ്ങൾ വാർത്ത സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ
- തേനീച്ച വളർത്തലിന് 500 കോടി
- മൃഗസംരക്ഷണത്തിൻെറ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 േകാടി
- പശുക്കളുടെ കുളമ്പുരോഗം നിയന്ത്രിക്കാൻ ദേശീയ പദ്ധതി കുളമ്പുരോഗത്തിനും മറ്റുമായി 13,343 കോടി രൂപ
- പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന നടപ്പാക്കും. ഇതിലേക്കായി 20,000 കോടി രൂപ വകയിരുത്തും. 55 ലക്ഷം പേർക്ക് ഇതിൻെറ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ
- ഔഷധസസ്യ കൃഷിക്കായി 4000 കോടി രൂപ നൽകും. 10,00000 ഹെക്ടർ ഭൂമിയിൽ രണ്ടുവർഷത്തിനിടയിൽ ഔഷധസസ്യ കൃഷി നടപ്പാക്കും
- ഗംഗാതീരത്ത് 800 ഹെക്ടർ ഔഷധ സസ്യ ഇടനാഴി നിർമിക്കും
- ഭക്ഷ്യ സംസ്കരണ മേഖലയിൽ 10,000 കോടി രൂപയുടെ സഹായം ലഭ്യമാക്കും
- ക്ഷീര സഹകരണ സംഘങ്ങൾക്ക് 5000 കോടി. രണ്ടുകോടി കർഷകർക്ക് ഇതിൻെറ ഗുണം ലഭിക്കും
- മത്സ്യത്തൊഴിലാളികൾക്ക് 20,000 കോടി രൂപ. ഉൾനാടൻ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നൽകും.
- ചെമ്മീൻ പാടങ്ങളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടി
- 9000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്
- സ്ത്രീകളുടെ സംരംഭങ്ങൾക്കും അസംഘടിത മേഖലക്കും മുൻതൂക്കം
- പ്രദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോള ബ്രാൻഡിങ് മൂല്യം ഉറപ്പാക്കും
- കാർഷികമേഖലയിൽ കയറ്റുമതി പ്രോത്സാഹിക്കും. ഇതിനായി സർക്കാർ സഹായം നൽകും
- പ്രാദേശിക വൈവിധ്യങ്ങളെ പ്രോത്സാഹിക്കും
- രാജ്യത്ത് 85 ശതമാനം ചെറുകിട കർഷകരുണ്ട്. പ്രതിസന്ധിക്കിടയിലും ഇന്ത്യ കാർഷിക മേഖലയിൽ വിജയം കൈവരിച്ചു
- ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്ഷീര, ചണം എന്നിവയുടെ പ്രധാന ഉൽപ്പാദകർ ഇന്ത്യയാണ്.
- മൃഗസംരക്ഷണത്തിനും പ്രധാന്യം നൽകും
- ലോക്ഡൗണിനിടെ 74,300 കോടി രൂപ കാർഷികമേഖലയിൽ ചെലവാക്കി. അടച്ചുപൂട്ടൽ കാലയളവിൽ രണ്ടുകോടി കർഷകർക്ക് ഇതിൻെറ ഗുണം ലഭിച്ചു
- പി.എം കിസാൻ സമ്മാൻ പദ്ധതി വഴി 18,700 കോടി കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.