റഫാൽ വഴി മോദിക്ക് രണ്ടാമൂഴം –മന്ത്രി നിർമല
text_fieldsന്യൂഡൽഹി: ബോഫോഴ്സ് പീരങ്കിയിടപാട് മുമ്പ് കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കിയെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരു കയാണ് റഫാൽ പോർവിമാന ഇടപാട് ചെയ്യുകയെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ല ോക്സഭയിൽ നടന്ന റഫാൽ ഇടപാട് ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. എൺപതുകളിൽ നടന്ന ബോഫോഴ്സ് ഇടപാട് ഒരു കോഴയിടപാടു കൂടിയായിരുന്നു. എന്നാൽ, റഫാൽ അങ്ങനെയല്ല. ദേശതാൽപര്യം മുൻനിർത്തി എടുത്ത തീരുമാനമാണ് -നിർമല സീതാരാമൻ വിശദീകരിച്ചു.
അധികാരത്തിലിരുന്നപ്പോൾ പണം കിട്ടാത്തതുകൊണ്ടാണ് റഫാൽ ഇടപാട് കോൺഗ്രസ് ഉപേക്ഷിച്ചത്. വ്യോമസേനക്ക് വരുന്ന പോരായ്മകൾ മറന്നു. ഉടമ്പടി പൂർത്തിയാക്കിയില്ല. എന്നാൽ, പ്രതിരോധ രംഗത്തെ ഇടപാടുകൾക്കല്ല, ദേശസുരക്ഷക്കാണ് ഇൗ സർക്കാർ മുൻഗണന നൽകുന്നത്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിെൻറ (എച്ച്.എ.എൽ) പേരിൽ മുതലക്കണ്ണീർ പൊഴിക്കുകയാണ് കോൺഗ്രസ്. എന്നാൽ, ആ പൊതുമേഖല സ്ഥാപനത്തിെൻറ ശേഷി വർധിപ്പിക്കാൻ അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്തില്ല.
പടക്കോപ്പുകൾ സജ്ജീകരിക്കാത്ത സാധാരണ റഫാൽ വിമാനത്തിെൻറ വില 670 കോടി രൂപയാണ്. യു.പി.എ സർക്കാറിെൻറ കാലത്ത് നിശ്ചയിക്കപ്പെട്ട വില 737 കോടി രൂപയായിരുന്നു. ഫലത്തിൽ അന്നത്തെക്കാൾ ഒമ്പതു ശതമാനം വില താഴ്ത്തി നിശ്ചയിക്കാൻ ഇൗ സർക്കാറിന് കഴിഞ്ഞു. 126 വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി 36 ആക്കി ചുരുക്കിയെന്ന് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസ്. 126ൽ 18 വിമാനങ്ങൾ മാത്രം നേരിട്ടു വാങ്ങാനായിരുന്നു കോൺഗ്രസ് സർക്കാറിെൻറ തീരുമാനം. എന്നാൽ, 36 വിമാനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഇടപാടാണ് ഇൗ സർക്കാർ ഉണ്ടാക്കിയത്.
ആദ്യ വിമാനം ഇൗ വർഷം സെപ്റ്റംബറിൽ എത്തും. 36 വിമാനങ്ങളും 2022ൽ ഇന്ത്യക്ക് ലഭ്യമാകും. 2014ൽ ഒരു വിമാനംപോലും കിട്ടുന്ന സ്ഥിതി യു.പി.എ സർക്കാർ ഉണ്ടാക്കിവെച്ചിരുന്നില്ല. -പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.