ഗ്രാന്‍റുകൾ അനുവദിക്കുന്നതിൽ അനീതി കാണിച്ചെന്ന കർണാടക സർക്കാറിന്‍റെ വാദം തള്ളി നിർമല സീതാരാമൻ
text_fieldsബംഗളൂരു: പതിനഞ്ചാം ധനകാര്യ കമീഷൻ ശുപാർശ അനുസരിച്ച് കേന്ദ്രം പ്രത്യേക ഗ്രാന്‍റിന്‍റെ അർഹമായ വിഹിതം അനുവദിക്കുന്നില്ലെന്ന കർണാടക സർക്കാറിന്‍റെ വാദം തള്ളി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ജയനഗറിലെ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമല.
തങ്ങൾക്ക് 5495 കോടി രൂപ ഗ്രാന്റ് അനുവദിച്ചിട്ടില്ലെന്ന കർണാടക സർക്കാറിന്‍റെ വാദം പൂർണമായും തെറ്റാണ്. ധനകാര്യ കമീഷൻ അന്തിമ റിപ്പോർട്ടിൽ അത്തരം പ്രത്യേക ഗ്രാന്റുകളൊന്നും ശുപാർശ ചെയ്തിട്ടില്ലെന്നും നിർമ പറഞ്ഞു.
രൂക്ഷമായ വരൾച്ച നേരിടുന്ന സംസ്ഥാനത്തിന് ദേശീയ ദുരന്ത നിവാരണ നിധി പ്രകാരമുള്ള ഗ്രാൻ്റുകൾ ഉടൻ അനുവദിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നിർമലയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.