റബർ ബോർഡ് ആസ്ഥാനം കോട്ടയത്തു നിന്ന് മാറ്റില്ല –നിർമല സീതാരാമൻ
text_fieldsന്യൂഡല്‍ഹി: റബർ ബോർഡിെൻറ ആസ്ഥാനം കോട്ടയത്തുനിന്ന് മാറ്റില്ലെന്ന് വാണിജ്യമന്ത്രി നിർമല സീതാരാമൻ. ബോർഡിെൻറ മേഖലഒാഫിസുകൾ പൂട്ടിയത് കാര്യക്ഷമത വർധിപ്പിക്കുന്ന നടപടികളുടെ ഭാഗമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മോദിസര്‍ക്കാര്‍ മൂന്നുവര്‍ഷം തികക്കുന്ന പശ്ചാത്തലത്തില്‍ വാര്‍ഷിക വാര്‍ത്തസമ്മേളനം നടത്തുകയായിരുന്നു മന്ത്രി.
മേഖലഓഫിസുകള് പൂട്ടി റബർ ബോർഡിെൻറ ആസ്ഥാനം കേരളത്തില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മേഖലഓഫിസുകൾ പൂട്ടിയത് അടച്ചുപൂട്ടൽ നയത്തിെൻറ ഭാഗമല്ല. റബർ ബോർഡ് ഉൾപ്പെടെ എല്ലാ തോട്ടവിള ബോർഡുകളും നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റബറിന് മാത്രമായി നയമൊന്നും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 26 മേഖലഓഫിസുകള് ഉള്‍പ്പടെ 44 പ്രാദേശികഓഫിസുകളാണ് റബര്‍ ബോര്‍ഡിനുള്ളത്. ചെലവുചുരുക്കലിെൻറപേരില് കേരളത്തിലെ 12 ഓഫിസുകള്‍ പൂട്ടാനാണ് നിർദേശം. ഇതില്‍ എറണാകുളത്തെയും കോതമംഗലത്തെയും ഓഫിസുകള്‍ പൂട്ടിക്കഴിഞ്ഞു. കോട്ടയത്തെ മേഖല ഓഫിസ് ചങ്ങനാശ്ശേരിയിലേക്ക് മാറ്റി.
മഞ്ഞളിന് പ്രത്യേക ബോര്‍ഡ് രൂപവത്കരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സുഗന്ധവ്യഞ്ജനബോര്ഡിെൻറ കീഴില്‍ മഞ്ഞള്‍ വരുന്നതിനാല്‍ പ്രത്യേക ബോര്‍ഡില്ല. അതേസമയം, മഞ്ഞള്‍ അടക്കമുള്ളവയുടെ വികസനത്തിന് പ്രത്യേക സുഗന്ധവ്യഞ്ജനപാര്ക്ക് പരിഗണിക്കുമെന്ന് തെലങ്കാനയില്‍ മഞ്ഞള്‍ ബോര്‍ഡ് രൂപവത്കരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.