ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കായി മൂന്നുലക്ഷം കോടിയുടെ വായ്പ
text_fieldsന്യൂഡൽഹി: ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കായി മൂന്നുലക്ഷം കോടിയുടെ വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 45 ലക്ഷം യൂനിറ്റുകൾക്ക് ഇതിെൻറ സഹായം ലഭ്യമാകും. ഈട് ആവശ്യമില്ലാതെയായിരിക്കും ചെറുകിട മേഖലക്ക് വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭ്യമാക്കുക. തിരിച്ചടവിന് നാല് വർഷത്തെ മൊറട്ടോറിയവും അനുവദിക്കും.
സ്വയം പര്യാപ്ത ഇന്ത്യ ലക്ഷ്യമാക്കിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഭൂമി, തൊഴിൽ, പണലഭ്യത, നിയമം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് സാമ്പത്തിക പാക്കേജ്. ആത്മ നിര്‍ഭര്‍ അഭിയാന്‍ പാക്കേജ് എന്ന് വിളിക്കുന്ന പാക്കേജിെന മലയാളത്തിൽ സ്വയം ആശ്രിത പാക്കേജ് എന്നുവിളിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ അഭിയാന്‍ പാക്കേജ് പതിനഞ്ച് വ്യത്യസ്ത മേഖലകള്‍ക്കായാണ് അനുവദിക്കുക. മീഡിയം എൻര്‍പ്രൈസസുകള്‍ക്കും രണ്ടെണ്ണം ഇ.പി.എഫ്.(എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്)നും രണ്ടെണ്ണം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍.ബി.എഫ്.സി.) കള്‍ക്കും രണ്ടെണ്ണം മ്യൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്മെൻറ് (എം.എഫ്.ഐ.)നും ഒരെണ്ണം ഡിസ്‌കോമിനും മൂന്നെണ്ണം നികുതിയുമായി ബന്ധപ്പെട്ടതിനും ഒന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്കും വേണ്ടിയുള്ളതാണ്.
സാമ്പത്തിക പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ
- വായ്പ തിരിച്ചടവ് മുടങ്ങിയ സ്ഥാപനങ്ങൾക്ക് 20,000 കോടി രൂപയുടെ പദ്ധതി
- ചെറുകിട വ്യവസായങ്ങളുടെ വികസനത്തിന് 10,000 കോടി രൂപ
- ഓഹരി മൂലധനമായി 50,000 കോടി ലഭ്യമാക്കും
- അവശ്യ വ്യവസായങ്ങൾക്ക് 20,000 കോടി രൂപയുടെ പാക്കേജ്
- തൊഴിലുകൾ സംരക്ഷിക്കാൻ പ്രത്യേക സഹായം നൽകും
- മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശേഷി വർധിപ്പിക്കാൻ 10,000 കോടി രൂപയുടെ സഹായം നൽകും
- ഇ.പി.എഫ് വിഹിതം നാലു ശതമാനം കുറച്ചു. ജീവനക്കാരുടെയും തൊളിലുടമകളുടെയും രണ്ടു ശതമാനം വിഹിതം വീതമാണ് കുറച്ചത്
- ഇ.പി.എഫ് വിഹിതം കേന്ദ്രസർക്കാർ അടക്കുന്നത് തുടരും. 72.22 ലക്ഷം തൊഴിലാളികളുടെ മൂന്നുമാസത്തെ ഇ.പി.എഫ് വിഹിതമാണ് സർക്കാർ അടക്കുക. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തൊഴിലാളികളുടെ ഇ.പി.എഫ് വിഹിതമാണ് അടക്കുക
- 15000 രൂപയിൽ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇ.പി.എഫ് ഇളവ് അനുവദിക്കും
- െവെദ്യുത ഉൽപ്പാദന വിതരണ കമ്പനികൾക്ക് 90,000കോടി രൂപ അനുവദിക്കും. വൈദ്യുത നിരക്ക് കുറക്കണമെന്ന് വിതരണ കമ്പനികൾക്ക് നിർദേശം നൽകി
- സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെണ്ടറുകൾ അനുവദിക്കില്ല
- കേന്ദ്ര ഏജൻസികളുടെ കരാറുകാരുടെ കാലാവധി ആറുമാസം നീട്ടി
ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ മന്ത്രാലയങ്ങളായും വിദഗ്ധരായും കൂടിയാേലാചിച്ച ശേഷമാണ് പാക്കേജ്. പാക്കേജിനായി വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു. പ്രാദേശിക ബ്രാൻഡുകളുണ്ടാക്കുകയാണ് പാക്കേജിെൻറ ലക്ഷ്യം. ഇവയെ അന്താരാഷ്ട്ര വിപണിയിലെത്തിക്കാനുള്ള ശ്രമം ഉണ്ടാകുെമന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ജി.ഡി.പിയുടെ 10 ശതമാനമാണ് ഇതിനായി നീക്കിവെച്ചത്. ആത്മ നിര്‍ഭര്‍ അഭിയാന്‍ പാക്കേജ് എന്ന പേരില്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമായും എം.എസ്.എം.ഇ മേഖലയെ ശാക്തീകരിക്കാന്‍ ആണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മധ്യവര്‍ഗക്കാര്‍ എന്നിവര്‍ക്കെല്ലാം പാക്കേജിെൻറ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.