ഇമ്രാൻ ഖാൻെറ മോദി അനുകൂല പരാമർശത്തിന് പിന്നിൽ കോൺഗ്രസ്- നിര്‍മല സീതാരാമന്‍
text_fieldsന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻെറ നരേന്ദ്രമോദി അനുകൂല പരാമർശത്തിന് പിന്നിൽ കോൺഗ്രസ് ആണെ ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്‍. മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന് ഇമ്രാൻഖാൻ പറഞ്ഞതി ന് പിന്നിൽ മോദിയെ താഴെയിറക്കാനുള്ള കോൺഗ്രസിൻെറ തന്ത്രമാണെന്ന് അവർ ആരോപിച്ചു.
എന്തിനാണ് ഇത്തരം പ്രസ ്താവനകൾ നടത്തുന്നതെന്ന് അറിയില്ല. എപ്പോഴും ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുന്നു. കോൺഗ്രസിൻെറ പല പ്രമുഖ നേതാക്കളും മോദിയെ താഴെയിറക്കാനായി സഹായം തേടി പാകിസ്താനിലേക്ക് പോയിട്ടുണ്ട്. മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താൻെറ സഹായം തേടിയിട്ടുണ്ട്.
ഇമ്രാൻഖാൻെറ പ്രസ്താവനയും ഇത്തരത്തിലൊരു തന്ത്രത്തിൻെറ ഭാഗമാണോ എന്ന് താൻ ആശങ്കപ്പെടുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു. തൻെറ അഭിപ്രായം വ്യക്തിപരമാെണന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും അവർ വ്യക്തമാക്കി. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെതിരെ നിര്‍മല സീതാരാമന്‍ ആരോപണം ഉന്നയിച്ചത്.
കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരാണ് അധികാരത്തിൽ വരുന്നതെങ്കിൽ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കുമെന്നും എന്നാൽ നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്നുമായിരുന്നു ഇമ്രാൻഖാൻെറ പ്രസ്താവന.
പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ കോൺഗ്രസിനെതിരെയുള്ള ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.