പാക് ആക്രമണം തടയാൻ ഗുജറാത്തിൽ വ്യോമതാവളമൊരുങ്ങുന്നു
text_fieldsന്യൂഡൽഹി: പാകിസ്താെൻറ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ തടയാൻ ഗുജറാത്തിൽ പാക് അതിർത്തിയോട് ചേർന്ന് വ്യോമതാവളം ഒരുങ്ങുന്നു. ബനസ്‌കന്ത ജില്ലയിലെ ദീസയിലാണ് വ്യോമസേനക്കു വേണ്ടി പുതിയ എയർ ബേസ് ഒരുങ്ങുക. രണ്ടു മാസത്തിനുള്ളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിേപ്പാർട്ട്.
പാക് അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് ദീസ. പ്രദേശത്ത് പാക് ഭീഷണി നിലനിൽക്കുന്നതിനാലാണ് പുതിയ വ്യേമതാവളം ഒരുക്കാൻ പ്രതിരോധ വകുപ്പ് ഒരുങ്ങുന്നത്.
വര്‍ഷങ്ങളായി ഫയലിലായിരുന്ന പദ്ധതിയായിരുന്ന ദീസയിലെ വ്യോമതാവളം. നിര്‍മല സീതാരാമൻ പ്രതിരോധ വകുപ്പ് ഏറ്റെടുത്തതോടെ പദ്ധതി വീണ്ടും പരിഗണിക്കപ്പെട്ടിരിക്കുന്നു. കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബറില്‍ നിര്‍മല സീതാരാമന്‍ ഗുജറാത്തിലെ ജാംനഗറിൽ സന്ദര്‍ശനം നടത്തിയപ്പോൾ പദ്ധതിയെ കുറിച്ച് വ്യോമസേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
ഗുജറാത്തിൽ നിലവില്‍ സൗരാഷ്ട്രയിലും കച്ചിലും വ്യോമതാവളങ്ങളുണ്ട്. ദീസയിൽ പുതിയ വ്യോമതാവളം വരുന്നതോടെ സൈനിക വിമാനങ്ങൾക്ക് ഏറെ ദൂരമുള്ള രാജസ്ഥാനിലെ ബാർമർ എയർ ഫോഴ്സ് സ്റ്റേഷനിൽ ഇറക്കാതെ പാക് അതിത്തിക്കടുത്ത് ലാൻഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.