ബജറ്റ് അവതരണം കാണാൻ നിർമലയുടെ മകളും ബന്ധുക്കളും
text_fieldsന്യൂഡൽഹി: രണ്ടാമത് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി നിർമല സീതാരാമെൻറ ബജറ്റ് അവതരണം കാണാൻ മകളട ക്കമുള്ള കുടുംബാംഗങ്ങൾ ശനിയാഴ്ച പാർലമെൻറിലെത്തി.
നിർമല സീതാരാമെൻറ മകൾ പരകല വാങ്മയി, അമ്മാവൻ, ബന്ധു എന് നിവർ ബജറ്റ് അവതരണം കാണുന്നതിനായി എത്തിയിരുന്നു. കന്നി ബജറ്റിെൻറ അവതരണ വേളയിൽ ധനമന്ത്രിയുടെ മാതാപിതാക്കളായ സാവിത്രിയും നാരായണൻ സീതാരാമനും പാർലമെന്റിനുള്ളിൽ സന്നിഹിതരായിരുന്നു.
മന്ത്രിസഭ അംഗീകരിച്ച 2020-21 വർഷത്തെ കേന്ദ്ര ബജറ്റാണ് ധനമന്ത്രി പാർലമെൻറിൽ അവതരിപ്പിക്കുന്നത്. രാവിലെ 11 മണിയോടെയാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. 90 മുതൽ 120 മിനിറ്റ് വരെ ബജറ്റ് അവതരണം നീണ്ടുനിൽക്കും.
ബജറ്റ് അവതരണത്തിന് മഞ്ഞനിറത്തിലുള്ള സിൽക്ക് സാരി ധരിച്ചെത്തിയ ധനമന്ത്രി കഴിഞ്ഞ വർഷത്തെപ്പോലെ ബജറ്റ് രേഖകൾ വഹിക്കുന്നതിനായി ഒരു പരമ്പരാഗത സഞ്ചിയാണ് തിരഞ്ഞെടുത്തത്.
ധനമന്ത്രി നേരത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു. സഹമന്ത്രി അനുരാഗ് താക്കൂറിനും ധനകാര്യ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പമാണ് നിർമല സീതാരാമൻ പാർലമെൻറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.