ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ നിറ്റ ജലാറ്റിൻ നടപ്പാക്കിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
text_fieldsചെന്നൈ: ദേശീയ ഹരിത ൈട്രബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ചിെൻറ കർശന ഉപാധികൾ തൃശൂർ കാതിക്കുടത്തെ നിറ്റ ജലാറ്റിൻ കമ്പനി നടപ്പാക്കിയില്ലെന്നു മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്.
ജസ്റ്റിസ് ശശിധരൻ നമ്പ്യാർ, വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. റാവു എന്നിവരടങ്ങിയ ബെഞ്ച് ഇൗ വർഷം ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിധിയിൽ 25 കർശന വ്യവസ്ഥകൾ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നു കമ്പനിയോട് നിർേദശിച്ചിരുന്നു.
കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് ഓരോ മൂന്നുമാസവും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഒരുമാസത്തിനകം പ്രാഥമിക റിപ്പോർട്ടു നൽകണമെന്ന നിർദേശം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും പാലിച്ചില്ല.
കമ്പനിയിൽനിന്ന് ചാലക്കുടി പുഴയിലേക്ക് തള്ളുന്ന മലിന ജലത്തിൽ രാസപദാർഥങ്ങളുടെ സാന്നിധ്യം കുറച്ച് കുടിവെള്ള ഉപയോഗം ഉറപ്പുവരുത്താൻ മലിനീകരണ നിയന്ത്രണ നിയമത്തിൽ മാറ്റം വരുത്തുമെന്നു ബോർഡ് കോടതിക്ക് ഉറപ്പുനൽകി. മലിനീകരണം സംബന്ധിച്ച അളവുകോൽ ഉടൻ ഭേദഗതി ചെയ്യണമെന്ന് കോടതി മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പുനഃപരിശോധന ഹരജി നൽകിയ സാഹചര്യത്തിൽ കോടതി നിർദേശങ്ങൾ നടപ്പാക്കാൻ സാവകാശം ഉണ്ടെന്ന വാദത്തിലാണ് നിറ്റ ജലാറ്റിൽ കമ്പനി അധികൃതർ. കമ്പനിയുടെ പ്രവർത്തനം തുടർന്നുകൊണ്ടുതന്നെ ഉപാധികൾ നടപ്പാക്കിയാൽ മതിയെന്നാണ് കോടതി ഉത്തരവ്. മേൽക്കോടതിയിൽനിന്ന് നിരോധന ഉത്തരവ് സമ്പാദിക്കുന്നത് തടയാനാണ് കോടതി സമയക്രമം വെച്ചത്.
കമ്പനിക്കെതിരെ പരാമർശങ്ങൾ
ചാലക്കുടിപ്പുഴയുടെ അടിത്തട്ടിൽ കമ്പനി സ്ഥാപിച്ച മാലിന്യ പൈപ്പുകൾ ജലനിരപ്പിന് മുകളിലേക്ക് ഉയർത്തി സ്ഥാപിച്ചിട്ടില്ല. പുഴയിൽനിന്നെടുക്കുന്ന വെള്ളത്തിെൻറയും പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യത്തിെൻറയും അളവുകൾ രേഖപ്പെടുത്താൻ പൈപ്പുകളിൽ ഫ്ലോ മീറ്ററുകൾ സ്ഥാപിച്ചിട്ടില്ല. ഖര–ദ്രവ മാലിന്യങ്ങളിൽനിന്നുള്ള വസ്തുക്കളുടെ പുനരുപയോഗ സാധ്യതകൾക്കായി പുതിയ സംവിധാനം നടപ്പാക്കിയിട്ടില്ല. ഖര മാലിന്യ പ്ലാൻറ് സ്ഥാപിക്കാൻ നടപടി തുടങ്ങിയിട്ടില്ല.കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് ബെഞ്ചിന് മുമ്പാകെ വെക്കണം.
പാലക്കാട് ജില്ലയിലെ കള്ളിയമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ വസ്തു വാടകക്കെടുത്ത് കമ്പനി തള്ളിയ മാലിന്യങ്ങൾ നീക്കിയിട്ടില്ല. (മൂന്നു മാസത്തിനകം നീക്കണമെന്നായിരുന്നു ഉത്തരവ്). കമ്പനിക്കുള്ളിൽ കുഴിച്ചിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കാൻ നടപടികൾ തുടങ്ങിയിട്ടില്ല. (ആറു മാസത്തിനകം നീക്കണമെന്നാണ് ഉത്തരവ്). മലിനജലം തള്ളുന്നതിെൻറ താഴത്തെ ഭാഗത്തുനിന്ന് കമ്പനിയിലേക്ക് വെള്ളമെടുക്കണമെന്ന നിർദേശം നടപ്പാക്കിയിട്ടില്ല (നദിയുടെ മേൽഭാഗത്തുനിന്ന് വെള്ളമെടുക്കുകയും താഴ്ഭാഗത്തേക്ക് മാലിന്യം പുറന്തള്ളുകയുമാണ് ചെയ്യുന്നത്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.