നിതാരി കൊല: സി.ബി.ഐ ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കും
text_fieldsന്യൂഡൽഹി: 2006ൽ രാജ്യത്തെ ഞെട്ടിച്ച നിതാരി പരമ്പര കൊലയിലെ പ്രതി സുരേന്ദ്ര കോലിയെ കുറ്റമുക്തനാക്കിയ അലഹബാദ് ഹൈകോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഇതേ ആവശ്യമുന്നയിച്ച് സമർപ്പിച്ച മറ്റ് ചില ഹരജികൾക്കൊപ്പം പരിഗണിക്കും.
കേസിലെ മറ്റൊരു പ്രതിയും കോലിയെ ജോലിക്കുവെച്ചിരുന്ന ആളുമായിരുന്ന മൊനീന്ദർ സിങ് പാന്ധറിന്റെ വീട്ടിൽ 2005നും 2006നും ഇടയിൽ നടന്ന കൊലപാതകങ്ങളിൽ പാന്ധർ രണ്ടു കേസിലും കോലി 10 കേസിലുമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പിന്നീട് ഇരുവർക്കും വധശിക്ഷ വിധിച്ചെങ്കിലും കേസിൽ മതിയായ തെളിവില്ലെന്ന് പറഞ്ഞ് അലഹബാദ് ഹൈകോടതി മോചിപ്പിക്കുകയായിരുന്നു. 2006ൽ, നോയ്ഡക്കടുത്ത നിതാരിയിൽ പാന്ധറിന്റെ വീടിന് പിന്നിലെ അഴുക്കുചാലിൽനിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂടം ലഭിച്ചതിന് പിന്നാലെയാണ് കൊലപാതക പരമ്പരയുടെ വാർത്ത പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.