നിതീഷിെൻറ ഇടച്ചിൽ; കണ്ണുനട്ട് ആർ.ജെ.ഡി
text_fieldsപട്ന: പുതിയ കേന്ദ്ര മന്ത്രിസഭയിൽ ഒറ്റ സ്ഥാനം മാത്രം അനുവദിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി സ്ഥാനം നിരസിച്ച ജനതാദൾ യുനൈറ്റഡ്, അസംതൃപ്തി ബിഹാറിലേക്കും വ്യാപിപ്പിച്ച തോടെ നിതീഷ്കുമാറിൽ കണ്ണുെവച്ച് രാഷ്ട്രീയ ജനതാദൾ.
ബിഹാർ മന്ത്രിസഭ വികസനത്തിൽ സഖ്യകക്ഷിയായ ബി.ജെ.പിക്ക് ഒരു മന്ത്രി സ്ഥാനം മാത്രം നീക്കിവെച്ച് തിരിച്ചടിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ മനസ്സിൽ വലിയ കണക്കുകൂട്ടലുകളുണ്ട് എന്ന പ്രതീക്ഷയിലാണ് ആർ.ജെ.ഡി കണ്ണെറിയുന്നത്. കഴിഞ്ഞ ദിവസം പട്നയിൽ ജെ.ഡി.യു സംഘടിപ്പിച്ച ഇഫ്താറിൽനിന്ന് സംസ്ഥാന ബി.ജെ.പി നേതാക്കൾ വിട്ടുനിൽക്കുകകൂടി ചെയ്തതോടെ, ബിഹാർ ഭരിക്കുന്ന ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിൽ കല്ലുകടി യാഥാർഥ്യമാണെന്ന് വെളിവായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്, 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിനൊപ്പം നിൽക്കാൻ വല്ല സാധ്യതയുമുണ്ടോ എന്ന അന്വേഷണവുമായി ആർ.ജെ.ഡി കേന്ദ്രങ്ങൾ രംഗത്തുവന്നിരിക്കുന്നത്.
മുതിർന്ന ആർ.ജെ.ഡി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രഘുവൻശ് പ്രസാദ് സിങ് ആകട്ടെ പാർട്ടിയുടെ ആഗ്രഹം തുറന്നുപറയുകയും ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമുണർത്തി. അതേസമയം, എൻ.ഡി.എ സഖ്യത്തിൽ ഒരു വിള്ളലുമില്ലെന്നും ശക്തമായ സഹകരണത്തോടെ മുന്നോട്ടുപോവുന്നുണ്ടെന്നുമാണ് ജെ.ഡി.യു പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.