ലാലുവിനെതിരായ നിതീഷിന്റെ പരാമർശം; ബിഹാറിന് എന്ത് കാര്യമെന്ന് തേജസ്വി
text_fieldsന്യൂഡൽഹി: ലാലു പ്രസാദ് യാദവിനെതിരെ മോശം പരാമർശം നടത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബഹുമാനമേയുള്ളൂ എന്ന് മുൻ ഉപ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. തെരഞ്ഞെടുപ്പ് വിഷയങ്ങൾ ഒന്നും പറയാതെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയതുകൊണ്ട് ബിഹാറിന് എന്താണ് കാര്യമെന്ന് തേജസ്വി ചോദിച്ചു. ലാലു പ്രസാദ് യാദവും റബ്റി ദേവിയും ഇത്രയും മക്കളെ ജനിപ്പിക്കേണ്ടിയിരുന്നോ, ആരെങ്കിലും ഇത്രയും മക്കളെ ജനിപ്പിക്കുമോ എന്നായിരുന്നു നിതീഷിന്റെ പരിഹാസം. എന്നാൽ, തൊഴിലില്ലായ്മയെ കുറിച്ചും ബിഹാറിനുള്ള പ്രത്യേക പാക്കേജിനെ കുറിച്ചുമാണ് നിതീഷ് സംസാരിക്കേണ്ടതെന്നും തേജസ്വി യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.