കശ്മീരിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നത് അശ്ലീല സിനിമകൾ കാണാനെന്ന് നിതി ആയോഗ് അംഗം
text_fieldsന്യൂഡൽഹി: കശ്മീരിൽ ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചതിനെ ന്യായീകരിച്ച് നിതി ആയോഗ് അംഗം വി.കെ സരസ്വത്. അശ്ലീല സ ിനിമകൾ കാണുന്നതിനാണ് അവർ ഇൻറർനെറ്റ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ആർട്ടിക്കിൾ 370 റദ്ദാക്കിയതുമുതൽ ജമ ്മു കശ്മീരിലെ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിെവച്ചതുകൊണ്ട് സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തിയില ്ലെന്നും സരസ്വത് പറഞ്ഞു.
ഗാന്ധിനഗറിലെ ധീരുഭായ് അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക് കേഷൻ ടെക്നോളജിയിൽ നടന്ന വാർഷിക സമ്മേളനത്തിൽ അതിഥിയായെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന് നു സരസ്വത്. ജമ്മു കശ്മീരിൽ എന്തുകൊണ്ടാണ് ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിെവച്ചത് എന്ന ചോദ്യത്തിന ാണ് അദ്ദേഹത്തിെൻറ പ്രതികരണം.
‘‘രാഷ്ട്രീയക്കാർ എന്തുകൊണ്ടാണ് കശ്മീരിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്? ഡൽഹി റോഡുകളിൽ നടക്കുന്ന പ്രതിഷേധം കശ്മീരിൽ പുനഃസൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു. പ്രതിഷേധത്തിന് ആക്കം കൂട്ടാൻ അവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. കശ്മീരിൽ ഇൻറർനെറ്റ് ഇല്ലെങ്കിൽ എന്ത് വ്യത്യാസമാണുള്ളത്? അവിടെ നിങ്ങൾ ഇൻറർനെറ്റിൽ എന്താണ് കാണുന്നത്? എന്ത് ഇ-ടൈലിങ് ആണ് അവിടെ സംഭവിക്കുന്നത്? അശ്ലീല സിനിമകൾ കാണുന്നതല്ലാതെ നിങ്ങൾ അവിടെ ഒന്നും ചെയ്യുന്നില്ല”-അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത 2019 ആഗസ്റ്റ് അഞ്ച് മുതൽ ഇൻറർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. കൂടാതെ കശ്മീരിൽ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തുകയും രാഷ്ട്രീയ നേതാക്കളെ തടഞ്ഞുവെക്കുകയും മുഴുവൻ ആശയവിനിമയ സേവനങ്ങളും നിരോധിക്കുകയും ചെയ്തിരുന്നു.
ഏതാനും മേഖലകളിൽ ടു ജി ഇൻറർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും കശ്മീരിലെ ബുഡ്ഗാം, ഗന്ധർബാൽ, ബാരാമുല്ല, ശ്രീനഗർ, കുൽഗാം, അനന്ത്നാഗ്, ഷോപിയൻ, പുൽവാമ ജില്ലകളിൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത് തുടരുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ചൊവ്വാഴ്ച രാത്രി പുനഃസ്ഥാപിച്ചുവെങ്കിലും സമൂഹമാധ്യമങ്ങൾക്ക് ഈ മേഖലയിൽ ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്.
#WATCH: NITI Aayog's VK Saraswat says "...They (politicians) use social media to fuel protests. What difference does it make if there’s no internet in Kashmir? What do you watch on internet there? What e-tailing is happening? Besides watching dirty films, you do nothing. (18.01) pic.twitter.com/slz9o88oF2
— ANI (@ANI) January 19, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.