പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി വിൽപനക്ക്
text_fieldsന്യൂഡൽഹി: വൻ ധനശേഖരണം ലക്ഷ്യമിട്ട് കേന്ദ്രം രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ 50ലധികം ആസ്തികൾ വിൽക്കാനൊരുങ്ങുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമിയും വ്യവസാ യ ശാലകളും ഇതിനായി ‘നിതി ആയോഗ്’ കണ്ടെത്തിക്കഴിഞ്ഞു.
സിമൻറ് കോർപറേഷൻ ഒാഫ് ഇന ്ത്യ, ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ്, സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യ ലിമിറ്റഡ് തു ടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. ഇതു സംബന്ധിച്ച പട്ടിക ‘നിതി ആയോഗ്’ ‘നിക് ഷേപ, പൊതു ആസ്തി കൈകാര്യ വകുപ്പി’ന് (ഡി.െഎ.പി.എ.എം) അയച്ചതായാണ് റിപ്പോർട്ട്. പൊതുമേഖല സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും വിറ്റഴിക്കൽ പ്രക്രിയ ആരംഭിക്കാൻ ഇൗ പട്ടിക സഹായകമാകുമെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ ധനകാര്യമാധ്യമം റിപ്പോർട്ട് ചെയ്തു.
വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായി ചർച്ചചെയ്ത് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്താണ് പട്ടികക്ക് രൂപം നൽകിയത്. സമാനമായ പട്ടികകൾ ഇനിയും തയാറാക്കുമെന്നാണ് അറിയുന്നത്.
വിവിധ സ്ഥാപനങ്ങളുടെ ഭൂമി വിൽപന വഴി വൻ തുക സമാഹരിക്കാമെന്നാണ് കണക്കുകൂട്ടൽ. ഉദാഹരണത്തിന് എൻ.ടി.പി.സിയുടെ പൂട്ടിയ ബദർപുർ പ്ലാൻറിന് (ഡൽഹി) 400 ഏക്കറോളം ഭൂമിയുണ്ട്. സ്റ്റീൽ അതോറിറ്റി പോലുള്ള സ്ഥാപനങ്ങളുടെ ഭൂമിയിലും സർക്കാറിന് കണ്ണുണ്ട്.
നടപ്പു ധനകാര്യ വർഷത്തിൽ ഒാഹരി വിറ്റഴിക്കൽവഴി 90,000 കോടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധനകാര്യ വർഷത്തിെൻറ ആദ്യ രണ്ടുമാസത്തിനകം സർക്കാർ 2,350 കോടി ഇൗയിനത്തിൽ സ്വരൂപിക്കുകയും ചെയ്തു. 2018-19 വർഷത്തിൽ സമാന പ്രക്രിയയിലൂടെയുള്ള ലക്ഷ്യം 80,000 കോടിയായിരുന്നെങ്കിലും 84,972.16 കോടി സമാഹരിക്കാൻ കേന്ദ്രത്തിനായി. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പ്രാധാന്യമില്ലാത്ത ആസ്തി പണമാക്കി മാറ്റുന്നതിനുള്ള സംവിധാനത്തിന് കാബിനറ്റ് ഫെബ്രുവരിയിൽ അംഗീകാരം നൽകിയിരുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിക്കലും പുനഃസംഘടനയും മേൽനോട്ടം വഹിക്കാൻ അന്ന് ധനകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സമിതിയുമുണ്ടാക്കി.
ഇൗ പാനൽ ഏതെങ്കിലും സ്ഥാപനത്തിെൻറ ആസ്തി വിൽപന തീരുമാനിച്ചാൽ, ഒരു വർഷത്തിനകം നടപടി പൂർത്തീകരിക്കണം. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയും സർക്കാറും തമ്മിലുള്ള വാർഷിക ധാരണപത്രത്തിൽ ഇക്കാര്യമുണ്ടാകും. എയർ ഇന്ത്യ ഉൾപ്പെടെ 24 കമ്പനികളുടെ വിൽപനക്ക് സർക്കാർ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.