കോൺഗ്രസിൻെറ ന്യായ് പദ്ധതിയെ വിമർശിച്ചു; നിതി ആയോഗ് ഉപാധ്യക്ഷന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്
text_fieldsന്യൂഡൽഹി: കോൺഗ്രസിൻെറ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പാവങ്ങൾക്ക് മിനിമം വേതനത്തിനുള്ള നയുതം ആയ് യോജന (ന്യായ്) പദ്ധതിയെ വിമർശിച്ച നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാറിന് തെരെഞ്ഞടുപ്പ് കമീഷെൻറ നോട്ടീസ്. രാജീവ് കുമാറിെൻറ പരാമർശം തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഉദ്യോഗസ്ഥർ സർക്കാറിനെ പിന്തുണക്കുന്നത് പെരുമാറ്റച്ചട്ട പ്രകാരം നിയമവിരുദ്ധമാണ്. വിഷയത്തിൽ രണ്ടു ദിവസത്തിനകം മറുപടി നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിയെ ട്വിറ്ററിലൂടെയാണ് രാജീവ് കുമാർ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് 1971 ൽ ഗരീബി ഹഠാവോ എന്ന വാഗ്ദാനം നൽകി. വൺ റാങ്ക് വൺ പെൻഷൻ എന്ന് 2008ൽ, ഭക്ഷ്യസുരക്ഷ 2013ലും പ്രഖ്യാപിച്ചു. എന്നാൽ ഇതൊന്നും പൂർത്തീകരിച്ചില്ല. ഇതേ നിർഭാഗ്യകരമായ വിധിയാണ് അവസരവാദപരമായ മിനിമം വേതന വാഗ്ദാനത്തിനും സംഭവിക്കാൻ പോകുന്നത് -രാജീവ് കുമാർ ട്വീറ്റ് ചെയ്തു.
മിനിമം വേതന പദ്ധതിയുടെ ചെലവ് ജി.ഡി.പിയുടെ രണ്ട് ശതമാനവും ബജറ്റിെൻറ 13 ശതമാനവുമാണ്. അത് ജനങ്ങളുടെ യഥാർഥ ആവശ്യങ്ങളെ സഫലീകരിക്കുകയുമില്ല -എന്ന് മറ്റൊരു ട്വീറ്റിലും രാജീവ് വിമർശിച്ചു.
രാഹുൽ ഗാന്ധി ഇൗ പദ്ധതി നടപ്പാക്കില്ലെന്ന് ഞാൻ കരുതുന്നു. ഇത് നടപ്പാക്കിയാൽ ക്രെഡിറ്റ് റേറ്റിങ്ങിൽ നാം താഴ്ത്തപ്പെടും. അത്മൂലം വായ്പകൾ ലഭ്യമാകാൻ വൻ ചിലവ് വേണ്ടി വരും. എന്നാൽ േമാദി സർക്കാറിെൻറ കിസാൻ പദ്ധതി ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇൗ പദ്ധതി യഥാർഥ ചെറുകിട -പാർശ്വവത്കൃത കർഷകർക്ക് വേണ്ടിയാണ് - രാജീവ് കുമാർ എ.എൻ.െഎ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഒരു കുടുംബത്തിന്റെ പ്രതിമാസ വരുമാനം 12,000 രൂപയിൽ കുറയുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് നയുതം ആയ് യോജന (ന്യായ്) പദ്ധതി. കുടുംബത്തിന്റെ അധ്വാനശേഷിയിൽ നിന്നുള്ള വരുമാനം അത്രത്തോളമില്ലെങ്കിൽ ബാക്കി തുക സർക്കാർ സഹായമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
വരുമാനത്തിന് അനുസൃതമായി ഒാരോ കുടുംബത്തിനും നൽകുന്ന തുക വ്യത്യസ്തം. പരമാവധി 6,000 രൂപ എന്നതാണ് ന്യായ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.